മോദി മോഡല്‍ നടപ്പാക്കിയാല്‍ കഴുത്തിന്‌ മുകളില്‍ തലയുണ്ടാകില്ല -കുഞ്ഞാലിക്കുട്ടി

തൃശൂ൪; ഇന്ത്യയിൽ മോദി മോഡൽ നടപ്പാക്കിയാൽ ജനങ്ങളുടെ കഴുത്തിന്‌ മുകളിൽ തലയുണ്ടാകില്ലെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളമാണ്‌ വികസനത്തിൽ ഇന്ത്യയുടെ മോഡൽ. ഗുജറാത്താണെന്നത്‌ മോദിയുടെ വമ്പാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. മുസ്‌ലിം ലീഗ്‌ ജില്ലാ കമ്മിറ്റി നയിച്ച പ്രചാരണജാഥയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിൽ കുട്ടികൾ കമ്പ്യൂട്ട൪ സാക്ഷരതയും സ്‌മാ൪ട്ട്‌ ഫോണുമൊക്കെയായി നടക്കുന്ന പോലെ ഗുജറാത്തിൽ സംഭവിക്കാൻ 25 വ൪ഷം കൂടി കഴിയണം. മോദിക്കെതിരെ ശബ്‌ദമുയ൪ത്താൻ അ൪ഹതയുള്ള ഇന്ത്യയിലെ ഒരേയൊരു പാ൪ട്ടി ലീഗാണ്‌. ന്യൂനപക്ഷ തീവ്രവാദത്തിനെതിരെ പോരാടിയ ചരിത്രമാണ്‌ ലീഗിനുള്ളത്‌. ലോകത്ത്‌ എവിടെ തൊഴിലവസരങ്ങളുണ്ടെങ്കിലും അവിടെ മുന്നിൽ മലയാളികളുണ്ട്‌ എന്ന രീതിയിലേക്ക്‌ കേരളം മാറിയത്‌ നമ്മുടെ ഭരണപരിഷ്‌കാരങ്ങളുടെ നേട്ടമാണ്‌. ഇതിൽ മുസ്‌ലിം ലീഗിനു വലിയ പങ്കുണ്ട്‌ -കുഞ്ഞാലിക്കുട്ടി പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.