തിരുവനന്തപുരം: കാ൪ഷിക ഉൽപാദന മേഖലയുടെ വള൪ച്ചക്ക് സഹായകമായ പ്രഖ്യാപനങ്ങൾ ഒന്നും കേന്ദ്ര ബജറ്റിൽ ഉണ്ടാകാത്തതിൽ നിരാശയുണ്ടെന്ന് മന്ത്രി കെ.എം. മാണി. റബ൪ കയറ്റുമതിക്ക് കേന്ദ്രസ൪ക്കാറിൻെറ സബ്സിഡി പ്രഖ്യാപനം പ്രതീക്ഷിച്ചു, മറുപടി പ്രസംഗത്തിൽ അതുകൂടി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര ഉൽപാദനം വ൪ധിപ്പിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാധാന്യം നൽകിയ ഇടക്കാല ബജറ്റാണിത്. ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമ൪ ഉൽപന്നങ്ങൾ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി 12 ൽനിന്ന് 10 ശതമാനമായി കുറക്കാനുള്ള നീക്കം കേരളത്തിന് സഹായകമാകും. കൊച്ചി മെട്രോക്ക് 462 കോടി അനുവദിച്ചതിൽ സന്തോഷമുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് കൂടി പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.