ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കേരളത്തിലേക്ക്

കൊച്ചി: സംസ്ഥാനത്തിൻെറ ഫുട്ബാൾ വികസനത്തിനായി ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് കേരള ഫുട്ബാൾ അസോസിയേഷനുമായി കൈകോ൪ക്കുന്നു. ഇതിൻെറ ഭാഗമായി ഈമാസം  14,15,16 തീയതികളിൽ ഇംഗ്ളീഷ് പ്രീമിയ൪ ലീഗ്, ബ്രിട്ടീഷ് കൗൺസിൽ എന്നിവയുടെ പ്രതിനിധികൾ കൊച്ചിയിൽ കെ.എഫ്.എ   ഭാരവാഹികളുമായി ച൪ച്ച നടത്തും.  
ബ്രിട്ടീഷ് കൗൺസിലും ഇതിൽ പങ്കാളികളാണ്. പ്രീമിയ൪ ലീഗ് ലണ്ടൻ ഇൻറ൪ നാഷനൽ ഡെവലപ്മെൻറ് മാനേജ൪ കേറ്റ് ഹോഡ് കിൻസൺ, ബ്രിട്ടീഷ് കൗൺസിൽ ലണ്ടൻ പ്രതിനിധി  സോഫി പാറ്റേഴ്സൺ, സൊസൈറ്റി ഓഫ് ഇന്ത്യ ബ്രിട്ടീഷ് കൗൺസിൽ ഹെഡ്  ഡോ.ഗുരുഗുജറാൾ എന്നിവരാണ് കെ.എഫ്.എ ഭാരവാഹികളുമായി ച൪ച്ച നടത്തുക.  
ഫുട്ബാൾ കോച്ചുകളുടെ പരിശീലനം, കുട്ടികളുടെ പരിശീലനം എന്നിവക്ക് ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ടീമുകളുടെ അക്കാദമി കോച്ചുകളുടെ സേവനം കെ.എഫ്.എക്ക് ലഭ്യമാക്കാനാണ് പദ്ധതി.  ബ്രിട്ടീഷ് സംഘം സായ് റീജനൽ ഡയറക്ട൪ ഡോ.ജി. കിഷോ൪, ഈഗ്ൾസ് എഫ്.സിയുടെ ഭാരവാഹികൾ സ്പോ൪ട്സ് കൗൺസിൽ ഭാരവാഹികൾ എന്നിവരുമായും ച൪ച്ച നടത്തുന്നുണ്ട്. ജനസേവ ശിശുഭവൻ ആലുവ, മരട്, കൊച്ചിൻ ഫുട്ബാൾ അക്കാദമികളും സന്ദ൪ശിക്കുന്ന സംഘം 16ന് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.