ട്വന്‍റി20 ലോകകപ്പ്: ആസ്ട്രേലിയ വെറ്ററന്‍ താരങ്ങളെ തിരിച്ചുവിളിച്ചു

സിഡ്നി: വെറ്ററൻ താരങ്ങളായ ബ്രാഡ് ഹോഗ്, ബ്രാഡ് ഹോഡ്ജ് എന്നിവരെ തിരിച്ചുവിളിച്ച് ആസ്ട്രേലിയ, അടുത്ത മാസം ബംഗ്ളാദേശിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു.  43കാരനായ  ഹോഗ് സ്പിൻ ബൗളിങ്ങിൽ ആസ്ട്രേലിയൻ ബിഗ് ബാഷ് അടക്കം അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ബിഗ്ബാഷിൽ മെൽബൺ സ്റ്റാ൪സിന് വേണ്ടി ബാറ്റേന്തിയ 39കാരനായ ഹോഡ്ജും മികച്ച ഫോമിലായിരുന്നു. ബംഗ്ളാദേശിൽ ഹോഗിന് കളത്തിലിറങ്ങാനായാൽ ട്വൻറി20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അദ്ദേഹത്തിന് സ്വന്തമാകും. വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാൻ 36കാരനായ ബ്രാഡ് ഹഡിനാണ് ടീമിലുൾപ്പെട്ട മറ്റൊരു മുതി൪ന്ന താരം. ടീം: ജോ൪ജ് ബെയ്ലി (ക്യാപ്റ്റൻ), ഡാൻ ക്രിസ്റ്റ്യൻ, നതാൽ കോൽറ്റ൪ നീൽ, ജെയിംസ് ഫോക്ന൪, ആരോൺ ഫിഞ്ച്, ബ്രാഡ് ഹഡിൻ, ബ്രാഡ് ഹോഡ്ജ്, ബ്രാഡ് ഹോഗ്ഗ്, ഗ്ളെൻ മാക്സൽ, ജെയിംസ് മുയി൪ഹെഡ്, മിച്ചൽ ജോൺസൻ, മിച്ചൽ സ്റ്റാ൪ക്ക്, ഡേവിഡ് വാ൪ണ൪, ഷെയിൻ വാട്സൻ, കാമറൺ വൈറ്റ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.