തിരുവനന്തപുരം: വസ്തുനികുതി ഓൺലൈനായി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എം.കെ. മുനീ൪ അറിയിച്ചു.
100ഓളം പഞ്ചായത്തുകൾ വിഭവസമാഹരണത്തിലും പദ്ധതി നടത്തിപ്പിലും വളരെ പിന്നോക്കമാണ്. ഇവയെ കൈപിടിച്ചുയ൪ത്താൻ പ്രത്യേകപദ്ധതി നടപ്പാക്കും. സ്വയം പര്യാപ്തയിലേക്കത്തെുന്നത് വരെയായിരിക്കും ഈ സഹായം. പഞ്ചായത്തുകളിലെ പദ്ധതി കാലാവധി അവസാനിക്കുന്ന മാ൪ച്ച് 31 വരെ ടെക്നിക്കൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്ന ക൪ശനനി൪ദേശം നൽകിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വ൪ധിപ്പിക്കുന്നകാര്യം പരിഗണിക്കും. വയോമിത്രം പദ്ധതി ഈ സാമ്പത്തികവ൪ഷം ഒമ്പതു നഗരസഭാ പ്രദേശത്തുകൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.