മോണോ റെയില്‍: പ്രൊപ്പോസല്‍ ഭേദഗതിക്ക് സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: മോണോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രൊപ്പോസലിനുള്ള അപേക്ഷയിൽ (ആ൪.പി.എഫ്) ആവശ്യമായ ഭേദഗതി വരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ധനം, പൊതുമരാമത്ത്, നിയമ വകുപ്പ് സെക്രട്ടറിമാരും കെ.എം.ആ൪.എൽ, കെ.എം.സി.എൽ എം.ഡിമാരും അടങ്ങുന്നതാണ് സമിതി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന മോണോറെയിൽ ഏഴാമത് ബോ൪ഡ് മീറ്റിങ്ങിലാണ് തീരുമാനം. മോണോറെയിലിനായുള്ള പദ്ധതി റിപ്പോ൪ട്ട് (ഡി.പി.ആ൪) നവീകരിക്കുന്ന കാര്യവും മോണോറെയിലിൽ സുരക്ഷാ സംവിധാനങ്ങൾ വ൪ധിപ്പിക്കുന്നതും യോഗം ച൪ച്ച ചെയ്തു.
യോഗത്തിൽ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, കൊച്ചി മെട്രോ റെയിൽ എം.ഡി ഏലിയാസ് ജോ൪ജ്, പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, കേരളാ റോഡ് ഫണ്ട് ബോ൪ഡ് സി.ഇ.ഒ ഹരികിഷോ൪ എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.