മട്ടന്നൂര്‍ പീഡനം 11 കേസില്‍ വിചാരണ പൂര്‍ത്തിയായി

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂ൪ത്തിയാവാത്ത മട്ടന്നൂ൪ സ്വദേശി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 11 കേസിൽ വിചാരണ പൂ൪ത്തിയായി.
മൂവാറ്റുപുഴ കല്ലൂ൪ക്കാട്ട് എടത്തട്ടിൽ സോജ ജയിംസ്, സഹായി പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത്, ദീപക് എന്ന ദീപു, സോജയുടെ ഭ൪ത്താവ് ജയിംസ്, ആലുവ തായിക്കാട്ടുകര കണ്ണമ്പുള ലില്ലി, തോപ്പുംപടി ഓടമ്പിള്ളി മാളിയേക്കൽ വീട്ടിൽ മനാഫ്, പള്ളുരുത്തി അറക്കപ്പറമ്പ് രാജൻ, സോജയുടെ ഡ്രൈവ൪ ചന്തിരൂ൪ ഇരവത്ത് വീട്ടിൽ സിറാജ്, ഇടപ്പള്ളി കുമ്മിച്ചിറ തോട്ടക്കൽപ്പറമ്പ് നൗഷാദ്(37), അരൂക്കുറ്റി ഷെറിൻ ഹൗസിൽ ഷറഫുദ്ദീൻ(37), ആലുവ അശോകപുരം പാലാട്ടി റോബ൪ട്ട് (44), പശ്ചിമ കൊച്ചി മുല്ലക്കൽ ഭഗവതി ലെയ്നിലെ താമസക്കാരനായ പഞ്ചാബ് സ്വദേശി പ്രവീൺ ഗുപ്ത(36), ആലുവ സ്വദേശി ചൂണ്ടിയിൽ സക്കറിയ(49), ആലുവ കടുങ്ങല്ലൂ൪ സ്വദേശി അബ്ദുറഹ്മാൻ, വെണ്ണല സ്വദേശി തോമസ് ടി. തോമസ് തുടങ്ങിയവരുടെ വിചാരണയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ പൂ൪ത്തിയായത്. സാക്ഷി വിസ്താരം പൂ൪ത്തിയായതിനത്തെുട൪ന്ന് കോടതിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി പി.ജി.അജിത് കുമാറാണ് കേസ് വിചാരണ ചെയ്യുന്നത്.
പെൺകുട്ടിയെ 2009 ലാണ് മട്ടന്നൂരിൽനിന്ന് കൊച്ചിയിലത്തെിച്ച് ഒന്നാം പ്രതിയായ സോജ പെൺവാണിഭം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.