ആസ്ട്രേലിയന്‍ ഓപണ്‍: നദാല്‍, ഫെഡറര്‍, മറെ പ്രീക്വാര്‍ട്ടറില്‍

മെൽബൺ: ടോപ്സീഡ് റാഫേൽ നദാൽ അനായാസജയത്തോടെ ആസ്ട്രേലിയൻ ഓപൺ ടെന്നിസ് ടൂ൪ണമെൻറിൻെറ പുരുഷ സിംഗ്ൾസിൽ പ്രീക്വാ൪ട്ടറിൽ കടന്നു. ഫ്രാൻസിൻെറ 25ാം സീഡുകാരൻ ഗായേൽ മോൺഫിൽസിനെയാണ് ലോക ഒന്നാം നമ്പറുകാരനായ സ്പാനിഷ് താരം കെട്ടുകെട്ടിച്ചത്. സ്കോ൪: 6-1, 6-2, 6-3. ജപ്പാൻെറ കീ നിഷികോരിയാണ് പ്രീക്വാ൪ട്ടറിൽ നദാലിൻെറ എതിരാളി.
ഗ്രാൻഡ്സ്ളാം കിരീടനേട്ടങ്ങളിൽ റെക്കോഡുകാരനായ വിഖ്യാത താരം റോജ൪ ഫെഡററും അവസാന 16ലേക്ക് മുന്നേറി.  ആറാം സീഡായ സ്വിസ് താരം നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യയുടെ ലോക 79ാം നമ്പ൪ താരം തെയ്മൂറാസ് ഗബാഷ്വിലിയെ തക൪ത്തു. സ്കോ൪: 6-2, 6-2, 6-3. പ്രീ ക്വാ൪ട്ടറിൽ ഫ്രാൻസിൻെറ 10ാം സീഡായ ജോ വിൽഫ്രഡ് സോംഗയുടെ കരുത്തുറ്റ വെല്ലുവിളിയാണ് ഫെഡററെ കാത്തിരിക്കുന്നത്. സോംഗ 7-6, 6-4, 6-2ന് നാട്ടുകാരനായ 18ാം സീഡ് ഗില്ളെസ് സിമോണിനെയാണ് മൂന്നാം റൗണ്ടിൽ കീഴടക്കിയത്. വിംബ്ൾഡൺ ചാമ്പ്യൻ ആൻഡി മറെയും അവസാന 16ൽ ഇടം നേടി. നാലാം സീഡായ ബ്രിട്ടീഷ് താരം സ്പെയിനിൻെറ 26ാം സീഡ് ഫെലിഷയാനോ ലോപസിനെയാണ് മറികടന്നത്. സ്കോ൪: 7-6, 6-4, 6-2. 11ാം സീഡ് മിലോസ് റാവോനിച്ചിനെ 3-6, 6-3, 4-6, 6-7ന് അട്ടിമറിച്ച് ബൾഗേറിയയുടെ 22ാം സീഡുകാരൻ ഗ്രിഗോ൪ ദിമിത്രോവ് പ്രീക്വാ൪ട്ടറിലേക്ക് മുന്നേറി.
വനിതകളിൽ രണ്ടാം സീഡ് വിക്ടോറിയ അസാരെങ്കയും മൂന്നാം സീഡ് മരിയ ഷറപോവയും പ്രീക്വാ൪ട്ടറിൽ ബ൪ത്തുറപ്പിച്ചു. അസാരെങ്ക 6-1, 6-0ത്തിന് ഓസ്ട്രിയയുടെ സീഡില്ലാ താരം യോനെ മ്യൂസ്ബ൪ഗറെ നിലംപരിശാക്കിയപ്പോൾ ഫ്രാൻസിൻെറ 25ാം സീഡുകാരി അലിസെ കോ൪നറ്റിനെതിരെ രണ്ടാം സെറ്റിൽ ഷറപോവക്ക് കാര്യമായി വിയ൪പ്പൊഴുക്കേണ്ടിവന്നു. സ്കോ൪: 6-1, 7-6. അസാരെങ്കക്ക് സ്ലോവാനെ സ്റ്റീഫൻസും ഷറപോവക്ക് ഡൊമിനിക സിബുൽകോവയുമാണ് പ്രീക്വാ൪ട്ടറിൽ എതിരാളികൾ. വനിതകളിൽ 10ാം സീഡ് കരോലിൻ വോസ്നിയാക്കി, എട്ടാം സീഡ് യെലേന യാങ്കോവിച്ച്, അഞ്ചാം സീഡ് ആഗ്നിയെസ്ക റാഡ്വാൻസ്ക, 11ാം സീഡ് സിമോണ ഹാലെപ് എന്നിവരും നാലാംറൗണ്ടിലത്തെിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.