തലശ്ശേരി: സി.കെ. നായിഡു ട്രോഫി അണ്ട൪ 25 ക്രിക്കറ്റ് സെമിയിൽ ആദ്യ ദിനം കേരളത്തിനെതിരെ മഹാരാഷ്ട്ര അഞ്ചിന് 246 റൺസ് എന്ന നിലയിൽ. ടോസ് നേടിയ കേരളം മഹാരാഷ്ട്രയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബൗള൪മാ൪ക്ക് അനുകൂലമായ പിച്ചിൽ വിക്കറ്റുകൾ വീഴുമെന്ന പ്രതീക്ഷയിലാണ് ബൗളിങ് തെരഞ്ഞെടുത്തത്. എന്നാൽ, ഓപണ൪മാരായ ദണ്ഡേക്ക൪, ക്യാപ്റ്റൻ ഗംഗാലെ എന്നിവരുടെ മികവിൽ മഹാരാഷ്ട്ര മികച്ച സ്കോറിലേക്ക് കുതിച്ചു. നായ്ക് (47), മോറെ (44) എന്നിവരാണ് ക്രീസിൽ.
കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രൻ രണ്ടും യു. മനു കൃഷ്ണൻ, അഭിഷേക് മോഹൻ, എസ്.കെ. മോനിഷ് എന്നിവ൪ ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.