മഞ്ചേരി: കളിയഴകിൻെറ കിക്കോഫിലേക്ക് പയ്യനാട്ടെ പുൽ മൈതാനം ഒരുങ്ങി. കളിയെ ഉപാസിക്കുന്ന മണ്ണിൽ, കൗണ്ട്ഡൗണിൻെറ കാത്തിരിപ്പിനൊടുവിൽ ആ ധന്യ മുഹൂ൪ത്തമത്തെുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് മലപ്പുറത്തിൻെറ കളിത്തട്ട് നാടിന് സമ൪പ്പിക്കും. ഇനി കളിയുടെ വിസിൽ മുഴക്കങ്ങൾക്കൊപ്പമാകും മലപ്പുറത്തിൻെറ മനസ്സ്. വരുന്ന എട്ടുനാൾ നാടും നഗരവും ഫെഡറേഷൻ കപ്പിൻെറ ലഹരിയിലാണ്. ആദ്യ മത്സരത്തിൽ വൈകുന്നേരം അഞ്ചിന് ഡെംപോ ഗോവ ഭാനുപൂ൪ എഫ്.സിയുമായി മാറ്റുരക്കുമ്പോൾ രാത്രിവെളിച്ചത്തിൽ കൊൽകത്ത മുഹമ്മദൻസ്, യുനൈറ്റഡ് സിക്കിമിനെ നേരിടും.
കളിയെയും കളിക്കാരെയും നെഞ്ചേറ്റിയ നാട് ഇതാദ്യമായി ദേശീയ നിലവാരമുള്ള സ്റ്റേഡിയവും ടൂ൪ണമെൻറും യാഥാ൪ഥ്യമായതിൻെറ ആഹ്ളാദ നിറവിലാണ്.
കിക്കോഫിന് ഏറെ മുമ്പെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. കളിക്കളത്തിൽ മിഴി തുറന്ന വിളക്കുമാടങ്ങളിൽ സ്വന്തം മണ്ണിലിറങ്ങി വന്ന താരങ്ങളെയും കാണാൻ അവ൪ മഞ്ചേരിയിലേക്ക് മുമ്പേ ഒഴുകിത്തുടങ്ങി.
സന്തോഷ്ട്രോഫിയുടെ പ്രാഥമിക മത്സരങ്ങൾ കൈവിട്ടുപോയതിൻെറ നിരാശയകറ്റാൻ അസൗകര്യങ്ങളോട് പടവെട്ടി ജയിച്ചാണ് മഞ്ചേരി ഫെഡറേഷൻ കപ്പിനാഥിത്യമൊരുക്കുന്നത്. രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ മാത്രമാണ് ഇവിടെ അരങ്ങേറുക.
ജേതാക്കളാരെന്നറിയാൻ കൊച്ചിയിലേക്ക് വണ്ടി കയറണമെങ്കിലും കിട്ടിയ പോരാട്ടങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് അവ൪. ഐ ലീഗിൽ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന ബംഗളൂരു എഫ്.സിക്കും സ്പോ൪ട്ടിങ് ഗോവക്കുമൊപ്പം നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാൾ കൂടി അടങ്ങുന്ന ഗ്രൂപ്പ് ‘സി’ മരണ ഗ്രൂപ്പാണ്. ഒരു പക്ഷേ, കപ്പുയ൪ത്താൻ ഏറെ സാധ്യത ഇവരിലൊൾക്കാണ്. മലപ്പുറത്തിൻെറ ഇഷ്ട ടീമായ കൊൽക്കത്ത മുഹമ്മദൻസും ഡെംപോ ഗോവയും യുനൈറ്റഡ് സിക്കിമും ഭവാനിപൂ൪ എഫ്.സിയുമാണ് മറു ഗ്രൂപ്പിൽ.
ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്കും കോച്ചായി എത്തുന്ന മുൻ നായകൻ ബൈച്ചുങ് ബൂട്ടിയക്കുമൊപ്പം ഒട്ടനവധി ദേശീയ, അന്ത൪ ദേശീയ താരങ്ങളും വിദേശികളും മലപ്പുറത്ത് ആവേശം വിതറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.