ക്രിസ്റ്റ്യാനോ @ 400

കരിയ൪ ഗോൾവേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 400 തൊട്ടു. സ്പാനിഷ് ലാ ലിഗ സീണിലെ 20ാം ഗോളടിച്ച് ക്രിസ്റ്റ്യാനോ റയലിനു വേണ്ടി 221 കളിയിൽ 230 ഗോൾ തികച്ചാണ് കരിയറിലെ ആകെ ഗോൾ വേട്ടയിൽ 400ലത്തെിയത്. 2002ൽ പോ൪ചുഗൽ സ്പോ൪ടിങ്ങിലായിരുന്നു ക്ളബ് കരിയ൪ തുടക്കം. സ്പോ൪ടിങ് പോ൪ചുഗലിൽ 31 കളിയിൽ അഞ്ച് ഗോളും മാഞ്ചസ്റ്റ൪ യുനൈറ്റഡിൽ 292 കളിയിൽ 118 ഗോളും പോ൪ചുഗലിനുവേണ്ടി 109 കളിയിൽ 47 ഗോളുമാണ് ക്രിസ്റ്റ്യാനോ നേടിയത്. ക്ളബ് ഗോൾവേട്ട 353ലത്തെിയ ക്രിസ്റ്റ്യാനോ ബ്രസീലിൻെറ റൊണാൾഡോയെ (352) മറികടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.