മീനങ്ങാടി: സംസ്ഥാന ക്ളബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മങ്കട ഇൻഡിപെൻഡൻസ് സോക്കറിന് രണ്ടാം ജയം. സന്തോഷ് ട്രോഫി കേരള വൈസ്ക്യാപ്റ്റനായിരുന്ന വി.വി. സു൪ജിത്ത് നയിച്ച തിരുവനന്തപുരം കെ.എസ്.ഇ.ബിയെ ശനിയാഴ്ച നടന്ന പ്രീ ക്വാ൪ട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മങ്കട പരാജയപ്പെടുത്തിയത്. 24ാം മിനിറ്റിൽ മങ്കടയുടെ ഷിയാസ് അഹമ്മദാണ് നി൪ണായക ഗോൾ നേടിയത്. എ. അബ്ദുൽ വാഹിദിൻെറ ത്രോ സ്വീകരിച്ച് എ. ഷാനവാസ് നൽകിയ പാസാണ് ഷിയാസ് ലക്ഷ്യത്തിലത്തെിച്ചത്.
സന്തോഷ് ട്രോഫി താരങ്ങളായിരുന്ന നൗഷാദ് പാരി, മുഹമ്മദ് റാസി, പ്രിൻസ് പൗലോസ് എന്നിവരടങ്ങുന്ന കെ.എസ്.ഇ.ബി മുന്നേറ്റ നിര സമനിലക്കായി കിണഞ്ഞുശ്രമിച്ചെങ്കിലും മങ്കട ഗോളി പി. ദേവദാസിനെ മറികടക്കാനായില്ല. രണ്ടാം പകുതിയിൽ ബോ൪ഡിൻെറ പരിശീലകൻ രാജീവ്കുമാ൪ മധ്യനിരയിൽനിന്ന് സുഗുൺകുമാറിനെ പിൻവലിച്ച് ധനീഷിനെ ഇറക്കിയതും ഫലം കണ്ടില്ല. മത്സരത്തിലുടനീളം മൈതാനം നിറഞ്ഞുകളിച്ചാണ് മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിൽനിന്നുള്ള കുട്ടികൾ കെ.എസ്.ഇ.ബിയെ വരിഞ്ഞുകെട്ടിയത്. ടി. കമാലുദ്ദീനാണ് ഇൻഡിപെൻഡൻറ് സോക്കറിൻെറ നായകൻ. കളിയുടെ രണ്ടാം പകുതിയിൽ രണ്ട് തുറന്ന അവസരങ്ങൾ മങ്കടക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മുൻ സംസ്ഥാനതാരം കെ. സുരേന്ദ്രനാണ് ഇൻഡിപെൻഡൻസിൻെറ പരിശീലകൻ. കളിയിലെ കേമനായി തെരഞ്ഞെടുത്ത മങ്കടയുടെ ഷാനവാസിന് ഇൻറ൪നാഷനൽ ഫുട്ബാള൪ ഐ.എം. വിജയൻ ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.