തൃശൂ൪: 58ാമത് കേരള സ്റ്റേറ്റ് സീനിയ൪ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ് ബുധനാഴ്ച കേരളവ൪മ കോളജ് ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സീനിയ൪ ബാസ്ക്കറ്റ്ബാൾ താരം അന്തരിച്ച റോബിൻ ആൻറണിയുടെ പേരിലാണ് ടൂ൪ണമെൻറ്.
ബേസിൽ ഫിലിപ്പ്, മോനിഷ് വിൽസൻ, സുഭാഷ് ഷേണായ്, പി.എസ്. ജീന, സ്റ്റെഫി നിക്സൺ, പൂജാമോൾ തുടങ്ങിയ പന്ത്രണ്ടോളം അന്ത൪ദേശീയ താരങ്ങൾ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരത്തിനത്തെും. ദേശീയ മത്സരങ്ങൾക്കുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.