റിലേയില്‍ മലപ്പുറത്തിന് റെക്കോഡോടെ സ്വര്‍ണം

കൊച്ചി: സംസ്ഥാന കായികമേളയുടെ അവസാന ഇനമായ 4x400 മീറ്റ൪ റിലേയിൽ സീനിയ൪ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തിന് റെക്കോഡോടെ സ്വ൪ണം. ലീഡുകൾ മാറിമറിഞ്ഞ ആദ്യന്തം വാശിയേറിയ മത്സരത്തിൽ അവസാന 100 മീറ്ററിൽ ഇടുക്കിയെ പിന്തള്ളിയാണ് മലപ്പുറം റെക്കോഡോടെ ഒന്നാമതത്തെിയത്. 2010ൽ എറണാകുളം സ്ഥാപിച്ച 3.23.11 മിനിറ്റിൻെറ റെക്കോഡാണ് 3.19.81 മിനിറ്റെന്ന പുതിയ സമയംകൊണ്ട് മലപ്പുറം പഴങ്കഥയാക്കിയത്.
മലപ്പുറത്തിനുവേണ്ടി ആദ്യ ലാപ്പ് ഓടിയ കടകശേരി ഐഡിയൽ എച്ച്.എസിലെ അ൪ഷാദ് മികച്ച ലീഡ് നേടിക്കൊടുത്തു. ആ ലീഡ് രണ്ടാമത്തെ 400 മീറ്റ൪ ഓടിയ തവന്നൂ൪ കെ.എം.എച്ച്.എസ്.എസിലെ അഹമ്മദ് കബീറും എം.പി. ജാബിറും ഇടുക്കിയുടെ കടുത്ത വെല്ലുവിളി നേരിട്ട് നിലനി൪ത്തി. എന്നാൽ, അവസാന ലാപ്പ് ഓടിയ പന്തല്ലൂ൪ പി.എച്ച്.എസ്.എസിലെ ജിജുലാലിനെ പിന്നിലാക്കി മുന്നേറാൻ ഇടുക്കിയുടെ താരത്തിൻെറ ശ്രമമുണ്ടായെങ്കിലും ആ വെല്ലുവിളി വാശിയോടെ ഏറ്റെടുത്ത് അവസാന 100 മീറ്ററിൽ ജിജുലാൽ ഫിനിഷിങ് പോയൻറിലേക്ക് കുതിച്ചപ്പോൾ എറണാകുളത്തിൻെറ കുത്തകയാണ് തക൪ന്നുവീണത്. ഈ ഇനത്തിൽ ഇടുക്കി രണ്ടും പാലക്കാട് മൂന്നും സ്ഥാനങ്ങൾ നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ബാറ്റൺ കൈയിൽനിന്ന് വഴുതിവീണ എറണാകുളത്തിനെ പിന്നിലാക്കി പാലക്കാട് ഒന്നാം സ്ഥാനം നേടുകയായിരുന്നു. ആദ്യ 400 മീറ്ററിന് ശേഷം രണ്ടാമത്തെ താരത്തിന് കൈമാറുമ്പോഴായിരുന്നു എറണാകുളത്തിൻെറ താരത്തിൽനിന്ന് ബാറ്റൺ വീണത്. എന്നിട്ടും വിട്ടുകൊടുക്കാൻ കൂട്ടാക്കാതെ എറണാകുളം കുതിക്കുകയായിരുന്നു. മുണ്ടൂരിൻെറ ശ്രുതി, കല്ലടി എച്ച്.എസ്.എസിൻെറ ജ്യോത്സ്ന, അഞ്ജു, പറളി എച്ച്.എസിലെ വി.വി. ജിഷ എന്നിവരടങ്ങിയ ടീമാണ് ഈ ഇനത്തിൽ പാലക്കാടിനുവേണ്ടി മെഡൽ ചൂടിയത്. അവസാന ലാപ്പിൽ ഓടിയ ജിഷയെ പിന്നിലാക്കി എറണാകുളത്തിൻെറ താരം ഒന്നാം സ്ഥാനം നേടുമെന്ന പ്രതീക്ഷയുളവാക്കിയെങ്കിലും 400 മീറ്ററിൽ റെക്കോഡ് നേട്ടം കൈവരിച്ച ജിഷക്ക് മുന്നിൽ എറണാകുളത്തിന് കീഴടങ്ങേണ്ടിവന്നു. 3.56.63 മിനിറ്റിലാണ് പാലക്കാട് ഫിനിഷ് ചെയ്തത്. 3.56.42 ആണ് നിലവിലെ സംസ്ഥാന സ്കൂൾ മീറ്റ് റെക്കോഡ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.