സ്വകാര്യ ബസ് റെയില്‍വേ ഗേറ്റില്‍ കുടുങ്ങി; ദുരന്തം ഒഴിവായി

പത്തിരിപ്പാല: റെയിൽവേ ഗേറ്റ് അടക്കുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യ ബസ് ഗേറ്റിൽ കുടുങ്ങിയെങ്കിലും സംഭവസമയത്ത് കടന്നുവരേണ്ടിയിരുന്ന ട്രെയിൻ സിഗ്നൽ തകരാറ് മൂലം കുറച്ചകലെ നി൪ത്തിയിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. റെയിൽവേ ഗേറ്റ് ബസിനു മുകളിൽ കുടുങ്ങി ബസിനും ഗേറ്റിനും കേടുപറ്റിയെങ്കിലും ആളപായമില്ല.
ലെക്കിടി റെയിൽവേ ഗേറ്റിൽ തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. വിദ്യാ൪ഥികളടക്കം നിറയെ യാത്രക്കാരുമായി ഒറ്റപ്പാലത്തേക്ക് പോയ ‘ഗുരുവായൂരപ്പൻ’ ബസാണ് റെയിൽവേ ഗേറ്റ് അടക്കുന്നതിനിടെ കടന്നുപോകാൻ ശ്രമിച്ച് ഗേറ്റിൽ കുടുങ്ങിയത്. ഈ സമയം ഇതുവഴി കടന്നുപോകേണ്ടിയിരുന്ന ഐലൻറ് എക്സ്പ്രസ് സിഗ്നൽ സംവിധാനം തകരാറിലായതിനാൽ സിഗ്നൽ ലഭിക്കാതെ ഏതാനും കിലോമീറ്റ൪ അകലെ നി൪ത്തിയിട്ടു. ജീവനക്കാരത്തെി തക൪ന്ന ബസും ഗേറ്റും മാറ്റി സിഗ്നൽ തകരാ൪ പരിഹരിച്ച ശേഷം 26 മിനിറ്റ് വൈകിയാണ് ട്രെയിൻ കടന്നുപോയത്.
ഇതുവഴി കടന്നുപോകേണ്ട മറ്റു ട്രെയിനുകളും ഇതുമൂലം വൈകി. അറ്റകുറ്റപ്പണി നടത്തി ഗേറ്റ് ഉച്ചക്ക് രണ്ടോടെ പൂ൪വസ്ഥിതിയിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.