തിരുവനന്തപുരം: ആരോപണം ഉന്നയിക്കുന്നവ൪ തെളിവ് ഹാജരാക്കാനുള്ള തൻേറടം കാട്ടണമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ. ഒരു വിശ്വാസ്യതയുമില്ലാത്ത ആരോപണമാണ് തനിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഉന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ചില കേന്ദ്രങ്ങളിൽനിന്ന് തനിക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയ൪ന്നുവരുന്നത്. ഇതിൽ ദുരൂഹതയുണ്ട്. തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും വേണുഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.