അണ്ടര്‍ 14 ഫുട്ബാള്‍: കേരളത്തിന് തകര്‍പ്പന്‍ ജയം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കല്യാണിയിൽ നടക്കുന്ന അണ്ട൪ 14 ആൺകുട്ടികളുടെ അഖിലേന്ത്യാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തക൪പ്പൻ ജയം. മറുപടിയില്ലാത്ത എട്ടുഗോളിന് ഹിമാചൽ പ്രദേശിനെ വീഴ്ത്തിയാണ് കേരള കുട്ടികളുടെ രണ്ടാം ജയം. മുഹമ്മദ് ഇഹ്സാൻ അഞ്ച് ഗോളടിച്ചപ്പോൾ മുഹമ്മദ് ഇനായത്ത് രണ്ട് ഗോളും രാഹുൽ കെ.പി ഒരു ഗോളും നേടി. ആദ്യപകുതിയിൽ 4-0ന് മുന്നിൽ നിന്ന ശേഷമാണ് കേരളം മത്സരം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനെ 4-1ന് തോൽപിച്ചിരുന്നു. ചൊവ്വാഴ്ച കേരളം സിക്കിമിനെ നേരിടും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.