ലണ്ടൻ: ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റ൪ യുനൈറ്റഡിൻെറ ജഴ്സിയിൽ വീണ്ടും ബെക്കാം എന്ന പേര് തെളിയുമോ. സാധ്യതയുണ്ടെന്നാണ് കാര്യങ്ങൾ സൂചിപ്പിക്കുന്നത്. യുനൈറ്റഡിൻെറ മുൻതാരം ഡേവിഡ് ബെക്കാം മകൻ ബ്രൂക്ക്ലിൻ ബെക്കാമിനെ മാഞ്ചസ്റ്റ൪ ടീമിൽ പരിശീലനത്തിന് എത്തിച്ചതോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ഈ വാ൪ത്ത ഏറ്റുപിടിച്ചത്. ബെക്കാം കളിച്ചുവള൪ന്ന കളരിയിൽ മകൻ ബ്രൂക്ക്ലിനുമായി വ്യാഴാഴ്ചയാണ് എത്തിയത്. എന്നാൽ, ഇതേക്കുറിച്ച് യുനൈറ്റഡ് ക്ളബ് അധികൃത൪ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രൂക്ക്ലിൻ ഇതിന് മുമ്പ് മറ്റ് രണ്ട് പ്രീമിയ൪ ലീഗ് ക്ളബ്ബുകളുടെ പരിശീലനക്കളരിയിൽ പങ്കെടുത്തിട്ടുണ്ട്. ചെൽസിക്കും ക്യൂൻസ് പാ൪ക്ക് റെയ്ഞ്ചേഴ്സിനും ഒപ്പമായിരുന്നു ബ്രൂക്ക്ലിൻ നേരത്തേ കളി പഠിച്ചത്. ബെക്കാം ഒടുവിൽ കളിച്ച അമേരിക്കൻ ക്ളബായ ലോസ് ആഞ്ജലസ് ഗാലക്സിയുടെ യൂത്ത് ടീമിനൊപ്പവും ബ്രൂക്ക്ലിൻ പന്തുതട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.