????? ????????????????? ??????? ????? ?????????????? ????? ????????? ????????

സന്തോഷം; ലക്ഷ്യം വിജയം -സഞ്ജു

പെരിന്തൽമണ്ണ: സ്വപ്ന തുല്ല്യമായ അത്യുജ്ജ്വല ഇന്നിങ്സ് കളിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരളത്തിൻെറ ബാറ്റിങ് വിസ്മയം സഞ്ജു വി സാംസൺ . ഒന്നാം ഇന്നിങ്സ് ലീഡെന്ന നേട്ടത്തിനുമപ്പുറം  വിജയമാണ് ലക്ഷ്യം. അവസാന ദിവസം അതിന് സാധിച്ചാൽ ഈ ഇരട്ട സെഞ്ച്വറി സാ൪ഥകമായി. ഗുവാഹതിയിൽ അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൻെറ മൂന്നാം ദിവസം ഇരട്ട ശതകത്തിലേക്ക് ബാറ്റ് വീശിയ  ശേഷം  സഞ്ജു മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യൻ പ്രീമിയ൪ ലീഗിലെ വിസ്ഫോടന ബാറ്റിങ് നൽകിയ താരപരിവേഷത്തിനൊപ്പം ഉപനായകൻെറ ഉത്തരവാദിത്തവും പേറി ബറസ്പര ക്രിക്കറ്റ്  സ്റ്റേഡിയത്തിലെ ക്രീസിൽ ഉറച്ചു നിന്ന് അടരാടിയ സഞ്ജു ഒരറ്റത്ത് ഒറ്റക്ക് പട നയിച്ചാണ്  കേരളത്തെ നി൪ണായക ലീഡിലേക്ക് നയിച്ചത്. സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് നല്ല തുടക്കം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും ഈ മികവ് തുടരണം. പ്രായം 19 തികയും മുമ്പെ ഇന്ത്യൻ ടീമിലേക്ക് ഇനി അധിക ദൂരമില്ളെന്ന് തെളിയിച്ച സഞ്ജു തുട൪ന്നു. തൻെറ എട്ടാമത്തെ  മത്സരത്തിൽ മൂന്നാം തവണ മൂന്നക്കം കടന്നാണ് സഞ്ജു  അപൂ൪വ നേട്ടം കുറിച്ചത്. ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം കേരള താരമാണ് സഞ്ജു. പ്രായം കുറഞ്ഞ താരവും. ജൂനിയ൪ തലം മുതലേ അഭ്യന്തര ക്രിക്കറ്റിൽ സാന്നിധ്യമറിയിച്ച സഞ്ജു 2011 ൽ രഞ്ജിയിലെ അരങ്ങേറ്റ സീസണിൽ രണ്ടു മത്സരങ്ങളിലായി മൂന്ന് റൺ മാത്രമാണെടുത്തത്. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിൽ ഹിമാചലിനെതിരെ ടീമിനെ തോൽവിയിൽ നിന്ന് രക്ഷിച്ച പ്രകടനത്തിലൂടെ ആദ്യ ശതകം കുറിച്ചു. അവസാന മത്സരത്തിൽ ആന്ധ്രക്കെതിരെ സെഞ്ച്വറിയും അ൪ധ സെഞ്ച്വറിയും നേടി അവസാനിപ്പിച്ചേടത്താണ് പുതിയ സീസണിൻെറ തുടക്കവും. വേഗം കുറഞ്ഞ വിക്കറ്റിൽ ഏകാഗ്രത കൈവിടാതെ കളിക്കാനായതാണ് ഗുണം ചെയ്തതെന്ന്  ദക്ഷിണേന്ത്യയുടെ സചിനെന്ന് വിശേഷിപ്പിക്കപ്പെട്ടുതുടങ്ങിയ തിരുവനന്തപുരം സ്വദേശി ചൂണ്ടിക്കാട്ടി.
പ്രതീക്ഷകളുടെ അമിതഭാരം അലോസരപ്പെടുത്തിയിരുന്നില്ല. സ്വാഭാവികമായ രീതിയിൽ കളിക്കാൻ ചിന്തിച്ചുറച്ചാണ് ക്രീസിലത്തെിയത്. ദൈവാനുഗ്രഹത്താൽ എല്ലാം ഒത്തു വന്നു. ട്വൻറി ട്വൻറി ശൈലിയിൽ നിന്ന് ചതു൪ദിന മത്സരത്തിന് തയാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേ൪ത്തു.
ഈ നേട്ടം അച്ഛനും അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ടീമിലെ കൂട്ടുകാ൪ക്കും സമ൪പ്പിക്കുന്നതായി സഞ്ജു പറഞ്ഞു. പ്രവചനാതീതമാണ് ക്രിക്കറ്റ്. സചിൻ ബേബിയും വിനൂപും അടുത്തടുത്ത് മടങ്ങിയപ്പോൾ ആശങ്കകളുയ൪ന്നിരുന്നു. ഈ ഘട്ടത്തിൽ ഷാഹിദ് നല്ല പിന്തുണ നൽകിയതാണ് ടീമിനെലീഡിലേക്ക് നയിച്ചത്. ഇതോടെ കളി കേരളത്തിനൊപ്പമായി. ബുധനാഴ്ച അസമിനെ രണ്ടാം ഇന്നിങ്സിൽ എളുപ്പം വീഴ്ത്തി ജയിക്കുകയാണ് ലക്ഷ്യം .സഞ്ജു വ്യക്തമാക്കി.
സഞ്ജുവിൻെറ ഇന്നിങ്സ് പ്രതിഭയുടെ മാറ്റ് തെളിയിക്കുന്നതായിരുന്നുവെന്ന് കോച്ച് സുജിത് സോമസുന്ദറും ടീം മാനേജ൪ ഹാരിസ് ചൂരിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.