ചെന്നൈ: സഹാറ ഗ്രൂപ്പിൻെറ ഉടമസ്ഥയിലുള്ള പൂണെ വാരിയേഴ്സ് ടീമിനെ ഐ.പി.എല്ലിൽനിന്ന് പുറത്താക്കാൻ ചെന്നൈയിൽ ചേ൪ന്ന ബി.സി.സി.ഐ യോഗത്തിൽ തീരുമാനം. ഫ്രാഞ്ചൈസി വ്യവസ്ഥകൾ ലംഘിച്ചതാണ് കാരണം. ഇതേ കാരണത്താൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ഐ.പി.എൽ ടീമാണ് പൂണെ. കൊച്ചിൻ ടസ്ക്കേഴ്സിനെ ഇതേ കാരണത്താൽ നേരത്തെ പുറത്താക്കിയിരുന്നു.
അതേസമയം, മാധ്യമ പ്രവ൪ത്തക൪ക്ക് പ്രവേശനം നിഷേധിച്ച് നടത്തിയ യോഗത്തിൽ പുതുതായി ചുമതലയേറ്റ പ്രസിഡൻറ് ശ്രീനിവാസൻ പങ്കെടുത്തോ എന്ന് വ്യക്തമല്ല. ഐ.പി.എല്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടരുതെന്ന് സുപ്രീംകോടതി നി൪ദേശമുള്ളതിനാൽ ശ്രീനിവസൻ പങ്കെടുക്കാൻ സാധ്യതയില്ളെന്നാണ് വിലയിരുത്തൽ.
ഫ്രാഞ്ചൈസി ഫീസ് അടച്ചില്ളെന്നതാണ് പൂണെക്കെതിരെയുള്ള പ്രധാന ആരോപണം. 170.2 കോടി രൂപ ഈ ഇനത്തിൽ കുടിശിക വരുത്തുകയും നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും പരിഗണിച്ചില്ളെന്നുമാണ് ബി.സി.സി.ഐയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.