ദക്ഷിണാഫ്രിക്ക ജയത്തിലേക്ക്

ദുബൈ: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയത്തിനരികെ. ഒന്നാമിന്നിങ്സിൽ 517 റൺസിൻെറ കൂറ്റൻ സ്കോ൪ നേടിയ ദക്ഷിണാഫ്രിക്ക 418 റൺസ് ലീഡ് സ്വന്തമാക്കി. തുട൪ന്ന് രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ നാലു വിക്കറ്റിന് 132 റൺസെന്ന നിലയിലാണ്. 42 റൺസുമായി മിസ്ബാഹുൽ ഹഖും 28 റൺസെടുത്ത് ആസാദ് ഷഫീഖുമാണ് ക്രീസിൽ. ഓപണ൪മാരായ ഷാൻ മസൂദും ഖു൪റം മൻസൂറും പൂജ്യത്തിന് പുറത്തായി. അസ്ഹ൪ അലി 19ഉം യൂനുസ് ഖാൻ 36ഉം റൺസ് നേടി. നേരത്തേ, നാലിന് 460 റൺസെന്ന നിലയിൽ ബാറ്റിങ് തുട൪ന്ന ദക്ഷിണാഫ്രിക്കൻ നിരയിൽ ഗ്രേയം സ്മിത്ത് 234ഉം അബ്രഹാം ഡിവില്ലിയേഴ്സ് 164ഉം റൺസെടുത്ത് പുറത്തായി. ആറു വിക്കറ്റെടുത്ത സഈദ് അജ്മലിനു മുന്നിൽ വാലറ്റം എളുപ്പം കീഴടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.