അമേരിക്ക, കോസ്റ്ററീക്ക യോഗ്യത നേടി

വാഷിങ്ടൺ: കോൺകകാഫ് മേഖല യോഗ്യതാ റൗണ്ടിൽനിന്ന് അമേരിക്കക്കും കോസ്റ്ററീക്കക്കും ലോകകപ്പ് ടിക്കറ്റ്. രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കെയാണ് ഇരുവരും വെല്ലുവിളികളില്ലാതെ ലോകകപ്പ് ബ൪ത്തുറപ്പിച്ചത്. അമേരിക്ക സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മെക്സികോയെ 20ത്തിന് തോൽപിച്ചപ്പോൾ ജമൈക്കയോട് സമനില വഴങ്ങിയാണ് കോസ്റ്ററീക്ക ബ്രസീലിലേക്ക് ടിക്കറ്റ് നേടിയത്. മറ്റൊരു മത്സരത്തിൽ ഹോണ്ടുറാസും പനാമയും 22ന് സമനിലയിൽ പിരിഞ്ഞു. നാലാം റൗണ്ടിലെ ഗ്രൂപ് നിലയിൽ എട്ടു കളിയിൽ അഞ്ചു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 16 പോയൻേറാടെയാണ് അമേരിക്ക ആദ്യ യോഗ്യരായത്. അവസാന മത്സരം വരെ മുന്നിലായിരുന്ന കോസ്റ്ററീക്കക്ക് എട്ട് കളിയിൽ നാലു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമായി 15 പോയൻറാണ് സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള ഹോണ്ടുറാസിന് 11 പോയൻറാണുള്ളത്.
ഗ്രൂപ്പിൽ നിന്ന് ഇതിനകം പുറത്തായ ജമൈക്കക്കു മുന്നിൽ ഹോണ്ടുറാസ് സമനില വഴങ്ങിയാണ് അമേരിക്കക്കും കോസ്റ്ററീക്കക്കും ഗുണമായത്.
എഡി ജോൺസനും (49ാം മിനിറ്റ്) ലാൻഡൻ ഡൊനോവനുമാണ് (78) അമേരിക്കയുടെ ഗോളുകൾ നേടിയത്.
10ാം ലോകകപ്പിനൊരുങ്ങുന്ന അമേരിക്കയുടെ തുട൪ച്ചയായ ഏഴാം ലോകകപ്പ് കൂടിയാണിത്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ യോഗ്യത നേടാനാവാതെ പോയ കോസ്റ്ററീക്കയുടെ നാലാമത്തെ ലോകകപ്പാവും ബ്രസീലിലേത്. കോൺകകാഫ് മേഖലയിൽനിന്ന് മൂന്ന് ടീമുകൾ നേരിട്ട് യോഗ്യത നേടുമ്പോൾ നാലാമത്തെ ടീം ഓഷ്യാനിയ മേഖലയിൽനിന്നുള്ള ന്യൂസിലൻഡുമായി മത്സരിച്ച് യോഗ്യത നേടണം.

ജോ൪ഡന് പ്ളേഓഫ് യോഗ്യത
താഷ്കൻറ്: ഏഷ്യൻ മേഖലയിൽ നിന്നുള്ള ഇൻറ൪കോണ്ടിനെൻറൽ പ്ളേ ഓഫ് യോഗ്യത ജോ൪ഡന്. ഉസ്ബെകിസ്താനെതിരായ പ്ളേഓഫ് പോരാട്ടത്തിൽ ഇരു പാദങ്ങളും സമനിലയിൽ അവസാനിച്ചതോടെ ആവേശം വിതറിയ പെനാൽറ്റി ഷൂട്ടൗട്ടിൽ 98ന് ജയിച്ചാണ് ജോ൪ഡൻ ഇൻറ൪കോണ്ടിനെൻറൽ പ്ളേഓഫിന് അ൪ഹരായത്്. തെക്കൻ അമേരിക്കൻ മേഖലയിൽ നിന്നുള്ള അഞ്ചാം സ്ഥാനക്കാരെ തോൽപിച്ചാൽ ജോ൪ഡന് ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യത സ്വന്തമാവും. ആദ്യ പാദമത്സരത്തിൽ 11ജോ൪ഡനും ഉസ്ബെകും സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പാദത്തിലും ഫലം ആവ൪ത്തിച്ചു. അധികസമയം കഴിഞ്ഞപ്പോഴും 11ന് സമനിലയിലായതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.