കൊച്ചി: വേതനവ൪ധനയുടെ കാര്യത്തിൽ തൊഴിൽ വകുപ്പും ആശുപത്രി മാനേജ്മെൻറ് അസോസിയേഷനും വഞ്ചിച്ചെന്ന് ആരോപിച്ച് നഴ്സുമാ൪ വീണ്ടും സമരത്തിന്. ഏപ്രിലിൽ പ്രഖ്യാപിച്ച ശമ്പളവ൪ധന ഇതുവരെ നടപ്പാക്കിയില്ളെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതുസംബന്ധിച്ച ഡോ. എസ്. ബാലരാമൻ കമ്മിറ്റി റിപ്പോ൪ട്ട് അട്ടിമറിച്ചതായും അവ൪ കുറ്റപ്പെടുത്തി.
ആശുപത്രികളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കിയ ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി, ജീവനക്കാരുടെ ബോണസ് ഇതുവരെ പ്രഖ്യാപിച്ചില്ല. ചില തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സംശയം ഉളവാക്കുന്നതാണ്. തൊഴിൽ മന്ത്രിയും ലേബ൪ കമീഷണറും മാനേജ്മെൻറ് അസോസിയേഷനും പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കളും ഒന്നരവ൪ഷത്തോളം ച൪ച്ച ചെയ്തുണ്ടാക്കിയ കരാ൪ മാനേജ്മെൻറുകൾ പൂ൪ണമായി ലംഘിച്ചിരിക്കുകയാണെന്നും അവ൪ പറഞ്ഞു. സംസ്ഥാനത്തെ നൂറിലധികം ആശുപത്രികൾ മിനിമം വേതനം നൽകുന്നില്ല. ഇവിടങ്ങളിൽ അഡീഷനൽ ലേബ൪ ഓഫിസ൪ നൽകിയ ക്ളെയിം പെറ്റീഷൻ നടപടി പൂ൪ത്തിയാക്കാതെ മേലുദ്യോഗസ്ഥ൪ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനുപിന്നിലെ അട്ടിമറി അന്വേഷിക്കണമെന്നും അവ൪ ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം വീണ്ടും പണിമുടക്ക് ഉൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. വാ൪ത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ജോമി ജേക്കബ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, കണ്ണൂ൪ ജില്ലാ ജനറൽ സെക്രട്ടറി ലിബിൻ തോമസ്, സംസ്ഥാന ട്രഷറ൪മാരായ അമ്പിളി, സീമ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.