സഞ്ജുവിന് മാതൃവിദ്യാലയത്തിന്‍െറ ആദരം

തിരുവനന്തപുരം: ഐ.പി.എൽ യുവതാരം സഞ്ജു വി. സാംസണ് സെൻറ് ജോസഫ്സ് സ്കൂളിൻെറ ആദരം. എട്ടാം ക്ളാസുമുതൽ 12ാം ക്ളാസുവരെ പഠിച്ച വിദ്യാലയത്തിലെത്തിയ സഞ്ജുവിനെ വിശിഷ്ട വ്യക്തികളും അധ്യാപകരും വിദ്യാ൪ഥികളും ചേ൪ന്ന് കരഘോഷത്തോടെ സ്വീകരിച്ചു. ഐ.പി.എല്ലിൽ മികച്ച യുവതാരമായും സഞ്ജു മാറിയിരുന്നു.
അണ്ട൪ 16 അണ്ട൪ 18-കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, രഞ്ജി ട്രോഫി അംഗം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്ത്യ ജൂനിയ൪ ടീം, ഏഷ്യാകപ്പ് ടീം, ഇന്ത്യ എ ടീം എന്നിവയിലും കളിച്ചിരുന്നു. സ്കൂളിലെ പൂ൪വവിദ്യാ൪ഥി കൂടിയായ കെ.മുരളീധരൻ എം.എൽ.എ മൊമെൻേറാ സമ്മാനിച്ചു. ഫാദ൪ യൂജിൻ എച്ച് പെരേര അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ജെ. വ൪ഗീസ്, എ. അമലാനന്ദൻ, പി.ടി.എ പ്രസിഡൻറ് സുരേഷ് കുമാ൪, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. മനു, കായികാധ്യാപകൻ മനോജ് സേവ്യ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.