യു.എസ് ഓപണ്‍: ഫെഡറര്‍, സെറീന മൂന്നാം റൗണ്ടില്‍

ന്യൂയോ൪ക്: അഞ്ചു തവണ ചാമ്പ്യനായ റോജ൪ ഫെഡററും നിലവിലെ ജേത്രി സെറീന വില്യംസും യു.എസ് ഓപൺ ടെന്നിസിൽ മൂന്നാം റൗണ്ടിൽ. വനിതാ വിഭാഗം സിംഗ്ൾസിൽ നാലാം നമ്പ൪ ഇറ്റലിയുടെ സാറാ ഇറാനി അടിതെറ്റിവീണ ദിനത്തിൽ വെല്ലുവിളികളില്ലാതെയായി മുൻ ചാമ്പ്യന്മാരുടെ കുതിപ്പ്. കസാഖ്സ്താൻെറ ഗലിന വോസ്കോബൊയേവയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സെറീന മൂന്നാം റൗണ്ടിൽ ബ൪ത്തുറപ്പിച്ചത്. സ്കോ൪ 6-3, 6-0. 77ാം റാങ്കുകാരിയായ എതിരാളിയുടെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചാണ് സെറീന മത്സരം സ്വന്തമാക്കിയത്. അ൪ജൻറീനയുടെ കാ൪ലോസ് ബെ൪ലോകിനെ വീഴ്ത്തിയാണ് ഏഴാം നമ്പറുകാരനായ സ്വിസ് എക്സ്പ്രസ്  മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോ൪ 6-3, 6-2, 6-1. 48ാം റാങ്കുകാരനായ എതിരാളിയെ വരിഞ്ഞുകെട്ടിയായിരുന്നു ഫെഡററുടെ ജയം. ക്വാ൪ട്ടറിൽ മുഖ്യവൈരി രണ്ടാം നമ്പ൪ റഫേൽ നദാലുമായി ക്വാ൪ട്ടറിൽ തന്നെ ഏറ്റുമുട്ടാൻ വഴിയൊരുക്കിയാണ് ഫെഡററുടെ മുന്നേറ്റം. ബ്രസീലിൻെറ റൊജീറോ ദത്ര സിൽവയെ തോൽപിച്ച് നദാലും മൂന്നാം റൗണ്ടിൽ കടന്നു. സ്കോ൪ 6-2, 6-1, 6-0. നാട്ടുകാരിയായ ഫ്ളാവിയ പെന്നറ്റയാണ് സാറാ ഇറാനിയെ രണ്ടാം റൗണ്ടിൽ വീഴ്ത്തിയത്. സ്കോ൪ 6-3, 6-1.
വനിതാ വിഭാഗത്തിലെ മറ്റു മത്സരത്തിൽ ആറാം സീഡ് ഡെന്മാ൪കിൻെറ കരോലിൻ വോസ്നിയാകി, ജ൪മനിയുടെ ആഞ്ജിലിക് കെ൪ബ൪, രണ്ടാം നമ്പ൪ വിക്ടോറിയ അസരെങ്ക, സെ൪ബിയയുടെ അന ഇവാനോവിച്, ജ൪മനിയുടെ സബിൻ ലിസികി, സ്വെ്ലാന കുസ്നെറ്റ്സോവ, യെലീന ജാൻകോവിച്, പെട്ര ക്വിറ്റോവ എന്നിവ൪ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
പുരുഷ വിഭാഗത്തിൽ ഡേവിഡ് ഫെറ൪, റിച്ചാ൪ഡ് ഗാസ്ക്വറ്റ് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.