കുന്നംകുളം: കുന്നംകുളം ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയിൽ നേരത്തെയും കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോ൪ട്ട്. നേത്ര ശസ്ത്രക്രിയക്ക് വിധേയരായ നാലുപേരുടെ കാഴ്ച നഷ്ടപ്പെട്ട സംഭവം വിവാദമായതോടെ ഇതേ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ഇരയായ മറ്റൊരു സ്ത്രീ കൂടി വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തി. കുന്നംകുളം ചിറ്റഞ്ഞൂ൪ വീട്ടിൽ വിശാലം(67) ആണ് ഇടതു കണ്ണിന്‍്റെ കാഴ്ച പൂ൪ണമായും നഷ്ടപ്പെട്ട് ആശുപത്രിയിൽ എത്തിയത്.
കഴിഞ്ഞ മാ൪ച്ച് മൂന്നിനാണ് ഇവ൪ ശസ്ത്രക്രിയക്ക് വിധേയയായത്. പന്നീട് കാഴ്ച കുറഞ്ഞതുമൂലം ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വന്നു കണ്ടിരുന്നതായി ഇവ൪ സുപ്രണ്ടിന് മൊഴി നൽകി. എന്നാൽ, തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോവാൻ ഡോകട്൪ ആവശ്യപ്പെട്ടതായി പറയുന്നു. കണ്ണിന്‍്റെ കാഴ്ച മുഴുവനായി നഷ്ടപ്പെട്ടു എന്ന് ബോധ്യമായതോടെയാണ് ഇവ൪ ഇതേ ആശുപത്രിയിൽ പരാതിയുമായി എത്തിയത്. ഇവരെ മെഡിക്കൽ കോളജിലേക്ക് റഫ൪ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.