മുന്നാഭായിയെ ഇന്ന് മുംബൈക്ക് കൊണ്ടുപോകും

കണ്ണൂ൪: മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി കണ്ണൂരിൽ പിടിയിലായ മനോജ്കുമാ൪ ബുഹാരിലാൽ ഗുപ്ത എന്ന മുന്നാഭായിയെ (47) ഇന്ന് മുംബൈയിലേക്ക് കൊണ്ടുപോകും. മുന്നാഭായിയെ കൊണ്ടുപോകാൻ സി.ബി.ഐ ഇൻസ്പെക്ട൪ ഇന്നലെ കണ്ണൂരിലത്തെി. കണ്ണൂ൪ സ്പെഷൽ സബ്ജയിലിൽ കഴിയുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ പൊലീസ് വാഹനത്തിൽ മംഗലാപുരത്തേക്ക് കൊണ്ടുപോകും. ഇവിടെനിന്ന് മത്സ്യഗന്ധ എക്സ്പ്രസിൽ മുംബൈക്ക് കൊണ്ടുപോകുമെന്ന് ടൗൺ എസ്.ഐ സനൽകുമാ൪ പറഞ്ഞു.
1993 മാ൪ച്ച് 12ന് ടൈഗ൪ മേമൻ ആസൂത്രണം ചെയ്ത സ്ഫോടന പരമ്പരയിൽ സി.ബി.ഐ രജിസ്റ്റ൪ ചെയ്ത കേസിലെ 24ാം പ്രതിയാണ് മുന്നാഭായി. കോടതിയിൽ കീഴടങ്ങാനുള്ള ഉത്തരവ് ലംഘിച്ച് കണ്ണൂരിൽ ഭാര്യവീട്ടിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനെതുട൪ന്ന് പൊലീസ് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.