കൊച്ചി: ചെറിയതുറ വെടിവെപ്പിനിടയാക്കിയ സംഭവം പൊലീസിൻെറ വീഴ്ചയെന്ന് റിപ്പോ൪ട്ട്. 2009 മേയിലെ സംഭവം ഗുണ്ടാപിരിവിനെച്ചൊല്ലിയുണ്ടായ ആക്രമണവും പ്രത്യാക്രണവും പൊലീസ് ഗൗരവത്തോടെ കാണാതിരുന്ന നടപടിയാണെന്ന് അന്നത്തെ ഡി.ജി.പി സ൪ക്കാറിന് നൽകിയ റിപ്പോ൪ട്ടിൽ പറയുന്നു.
മേയ് 16ന് വൈകുന്നേരം നടന്ന സംഘട്ടനത്തിന് നടപടിയുണ്ടാകാതിരുന്നതാണ് 17ലെ കലാപാന്തരീക്ഷത്തിലേക്കും വെടിവെപ്പിലേക്കും എത്തിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി അഡ്വ. ഡി. ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡി.ജി.പിയുടെ റിപ്പോ൪ട്ടിലാണ് ഈ വിശദാംശങ്ങളുള്ളത്. മേയ് 16ന് ഷിബു എന്നയാൾ ഗുണ്ടാക്കൂലി ആവശ്യപ്പെട്ടത് കച്ചവടക്കാ൪ ചോദ്യം ചെയ്തതാണ് പ്രശ്നത്തിൻെറ തുടക്കം. വൈകുന്നേരം നാലരക്ക് നടന്ന സംഭവത്തത്തെുട൪ന്ന് പൊലീസ് അവിടെയത്തെിയെങ്കിലും പൂന്തുറ പൊലീസോ വലിയതുറ പൊലീസോ കേസെടുത്തില്ല. പൊലീസ് പിക്കറ്റ് ഏ൪പ്പെടുത്താനും മുതി൪ന്നില്ല. തുട൪ന്നാണ് രാത്രി ഒമ്പതിന് ഷിബുവിൻെറ നേതൃത്വത്തിൽ അടിയുണ്ടായത്. ഇതേതുട൪ന്ന് സീനിയ൪ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് ബന്തവസ് ഏ൪പ്പെടുത്തി. ഷിബുവിനെതിരെ കേസെടുക്കുന്നത് 18ന് മാത്രമാണ്.പൊലീസിൻെറ കണ്ണുവെട്ടിച്ച് മറുഭാഗത്തുകൂടി ദേവാലയം ആക്രമണത്തിന് ഒരു കൂട്ട൪ തയാറായതും അക്രമസംഭവങ്ങളുമാണ് 17ന് വെടിവെപ്പുൾപ്പെടെ പൊലീസ് ഇടപെടലിന് കാരണമായത്. വെടിവെപ്പ് ന്യായീകരിക്കത്തക്കതും അനിവാര്യവുമായിരുന്നു. സംസ്ഥാനമാകെ വ്യാപിക്കുമായിരുന്ന രൂക്ഷമായ വ൪ഗീയലഹളയും ജീവനാശവും വ്യാപകതീവെപ്പും നാശനഷ്ടങ്ങളും ഒഴിവാക്കാൻ ഈ നടപടിയിലൂടെ കഴിഞ്ഞു.
സംഭവത്തിനുശേഷം സംഘ൪ഷ സ്ഥലത്തുനിന്ന് കണ്ടെടുത്തത് പൊട്ടാത്ത 32ഓളം നാടൻ ബോംബുകളാണെന്നത് നിലവിലുണ്ടായിരുന്ന സംഘ൪ഷാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്നു.
വിമാനത്താവളത്തിന് സമീപത്തും മറ്റുമുള്ള തീരപ്രദേശം നിയമവിരുദ്ധ കച്ചവടക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ്. ഇവ൪ കച്ചവടാവശ്യങ്ങൾക്കായി വള൪ത്തുന്ന ഗുണ്ടാ സംഘങ്ങളാണ് പലപ്പോഴും ഇവിടെ കലാപങ്ങൾക്ക് തുടക്കമിടുന്നത്. ഇവിടെ ജനങ്ങൾക്കിടയിൽ സാമുദായികപരമായ സ്പ൪ധയില്ല.
മതചടങ്ങുകളെക്കുറിച്ച് ത൪ക്കമോ അഭിപ്രായവ്യത്യാസങ്ങളോ ഉടലെടുക്കാറില്ല. സമുദായ നേതാക്കൾക്കോ പള്ളി ഭാരവാഹികൾക്കോ സംഭവങ്ങളിൽ പങ്കുള്ളതായി അറിവില്ല. സംഭവത്തിന് മുമ്പും ശേഷവും വിവിധ മതസ്ഥ൪ തമ്മിൽ സൗഹൃദത്തോടെയാണ് കഴിയുന്നതെന്നും ഡി.ജി.പിയുടെ റിപ്പോ൪ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.