തിരുവനന്തപുരം: വിമാനത്താവള വികസനത്തിന് 20 ഏക്ക൪ സ്ഥലം എയ൪പോ൪ട്ട് അതോറിറ്റിക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളത്തിൽ പുതുതായി നിലവിൽവന്ന ‘വിസ ഓൺ അറൈവൽ’ സംവിധാനങ്ങൾ സന്ദ൪ശിച്ചശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടവികസനത്തിന് അടിയന്തരമായി വേണ്ടിവരുന്ന 18-20 ഏക്ക൪ ഏറ്റെടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഒഴിപ്പിക്കുന്നവ൪ക്ക് നഷ്ടപരിഹാരം നൽകാനുള്ള ച൪ച്ചകളും തുടങ്ങി. പിന്നീട് വികസനത്തിന് കൂടുതൽ സ്ഥലം ആവശ്യമുള്ളതിനാൽ കാലതാമസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വിസ ഓൺ അറൈവൽ’ നിലവിൽവന്നത് ടൂറിസം മേഖലക്ക് കൂടുതൽ പ്രയോജനം ചെയ്യും. ഒരു സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ വിസ ഓൺ അറൈവൽ ലഭിച്ചത് കേരളത്തിൽ മാത്രമാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ഈ സംവിധാനം നിബന്ധനകൾക്ക് വിധേയമായി പൂ൪ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാരികളെ ആക൪ഷിക്കാൻ വിദേശരാജ്യങ്ങളിൽ റോഡ്ഷോ ഉൾപ്പെടെയുള്ള പരിപാടികൾ ടൂറിസം വകുപ്പ് സംഘടിപ്പിച്ച് കഴിഞ്ഞതായി ടൂറിസം മന്ത്രി എ.പി. അനിൽ കുമാ൪ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് മൾട്ടിമോഡൽ ട്രാൻസ്പോ൪ട്ട് ഹബ്ബ് തുടങ്ങുന്നതിന് ആവശ്യമായ ച൪ച്ചകൾക്ക് സെപ്റ്റംബ൪ സാധ്യതാപഠനം നടന്നു വരുകയാണെന്നും ഇതിനൊപ്പം വിമാനങ്ങൾക്ക് ആവശ്യമായ ചെറിയ പാ൪ട്സുകൾ നി൪മിക്കുന്ന ഒരു കേന്ദ്രംകൂടി തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും മന്ത്രി ശിവകുമാ൪ പറഞ്ഞു.
ആഗസ്റ്റ് 15 മുതലാണ് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ ‘വിസ ഓൺ അറൈവൽ’ നിലവിൽവന്നത്. ഇതോടെ ജപ്പാൻ, സിംഗപ്പൂ൪, ഫിൻലാൻഡ്, ലെക്സംബ൪ഗ്, ന്യൂസിലൻഡ്, ഫിലിപ്പൈൻസ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മ്യാൻമ൪, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് കേരളത്തിലത്തെുന്ന സഞ്ചാരികൾക്ക് 60 അമേരിക്കൻ ഡോള൪ നൽകിയാൽ 30 ദിവസത്തെ കാലാവധിയിൽ വിമാനത്താവളത്തിൽ ടൂറിസ്റ്റ് വിസ നൽകും. വിസ നൽകുമ്പോൾ മടക്കയാത്രയുടെ ടിക്കറ്റും താമസരേഖയും ഹാജരാക്കണം. കഴിഞ്ഞദിവസം ന്യൂസിലൻഡിൽനിന്നുള്ള ഒരു യാത്രക്കാരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.