പി.സി. ജോര്‍ജ് മുന്നണി മര്യാദകള്‍ ലംഘിക്കുന്നു -ഹസന്‍

കൊച്ചി: മുന്നണി മര്യാദകൾ ലംഘിച്ച് പി.സി. ജോ൪ജ്  പ്രസ്താവനകൾ നടത്തുന്നത് ശരിയല്ളെന്ന്  കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം. ഹസൻ.  ജോ൪ജിൻെറ പ്രസ്താവന നിരുത്തരവാദപരമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ചീഫ് വിപ്പ് പദവിക്ക് ചേ൪ന്ന പ്രതികരണമല്ല പി.സി. ജോ൪ജിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജോ൪ജ് കോൺഗ്രസിൻെറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധം തങ്ങൾ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളെയും അവരുമായി ബന്ധപ്പെട്ടവരെക്കുറിച്ചും  ആരോപണം ഉന്നയിക്കുന്നത് വളരെ നിരുത്തുരവാദപരമായ കാര്യമാണ്. പി.സി. ജോ൪ജിനെ നിയന്ത്രിക്കണമെന്ന് കെ.എം. മാണിയോട് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ഹസൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.