സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് കൃഷിയിടത്തിലേക്ക്

കൊല്ലം: സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നിറങ്ങി സ്വന്തം തറവാട്ടുപറമ്പിലെ നാട്ടുവെയിലിൽ കൃഷിക്കാരനാവുകയാണ് അഭിനേതാവും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രൻ. ഏത് ജോലിയും ഭംഗിയാക്കുന്ന അദ്ദേഹത്തിൻെറ കൈയിൽ കൃഷിക്കാരൻെറ റോളും ഹിറ്റാണ്. കാരണം കാ൪ഷികവൃത്തി ബാലചന്ദ്രൻെറ ജീവിതത്തിൻെറ ഭാഗമാണ്.
ശാസ്താംകോട്ടയിലെ ഇദ്ദേഹത്തിൻെറ വീടിനോടു ചേ൪ന്നാണ്  കൃഷിയിടം. പ്രകൃതിയോടിണങ്ങുന്ന ജൈവരീതിയിലാണ് ഇവിടെ ബാലചന്ദ്രൻ കൃഷി നടത്തുന്നത്. ചെറിയ നീ൪ച്ചാലുകൾ പറമ്പിൽക്കൂടിയൊഴുകുന്നുണ്ട്
. ചാണകവും പച്ചിലവളവുമൊക്കെയാണ് ഉപയോഗിക്കുന്നത്. വിളവ് നൂറുമേനിതന്നെ. 
ശാസ്താംകോട്ടയിൽ തികച്ചും കാ൪ഷിക പാരമ്പര്യമുള്ള കുടുബത്തിലാണ് പി. ബാലചന്ദ്രൻ ജനിച്ചത്. നെൽപാടങ്ങളും തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളുമെല്ലാം കുട്ടിക്കാലം തൊട്ടേ കണ്ടുവള൪ന്നതുകൊണ്ട് കൃഷിയോട് ഇഷ്ടം തോന്നുക സ്വാഭാവികം. പക്ഷേ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് കൃഷി ചെയ്യാൻ സ്വീകരിക്കുന്ന രീതിയാണ്. താൻ കൃഷി ചെയ്യുന്നത് ആത്മസംതൃപ്തിക്കായി മാത്രമാണെന്നാണ് ഇദ്ദേഹത്തിൻെറ പക്ഷം.
ആധുനികവിദ്യാഭ്യാസ സമ്പ്രദായമാണ് പാരമ്പര്യ കാ൪ഷികവ്യവസ്ഥയുടെ നാശത്തിനു വഴിതെളിച്ചതെന്ന് അദ്ദേഹം പറയുന്നു. പുതിയ കൃഷിരീതികളെല്ലാം മണ്ണിനും പ്രകൃതിക്കും കോട്ടമാണ് വരുത്തിയതെന്ന് വിശ്വസിക്കുന്ന ഇദ്ദേഹം കാത്തു സൂക്ഷിക്കുന്ന ചില പാരമ്പര്യ കൃഷിരീതികളുണ്ട്. ഉദാഹരണമായി കാട്ടിത്തരുന്നത് ചീര നടുമ്പോൾ കുറെ പൊടിയരി കൂടിയിടുന്ന രീതിയാണ്. ചീരയരിയേക്കാൾ മധുരക്കൂടുതലായതുകൊണ്ട് ഉറുമ്പ് അത് തിന്നുകയും ചീരയരി കൃത്യമായി കിളിച്ചു മുകളിൽ വരികയും ചെയ്യും. 
ഒറ്റവയ്ക്കോൽ വിപ്ളവത്തിലൂടെ പ്രകൃതിയുടെ സ്വാഭാവികത നിലനി൪ത്താനും പാരമ്പര്യകൃഷിയുടെ സ്വീകാര്യത വ൪ധിപ്പിക്കാനും ശ്രമിച്ച കെ.വി. ദയാലുമായുള്ള സൗഹൃദമാണ് തൻെറ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ബാലേട്ടൻ പറയുന്നു. സിനിമയുടെയും എഴുത്തിൻെറയും തിരക്കിൽ നിന്നൊഴിയുമ്പോഴെല്ലാം തൻെറ കൃഷിയിടത്തിലേക്ക് മടങ്ങിയത്തെുന്നു ഇദ്ദേഹം. ചേനയും കാച്ചിലും ചീരയുമടക്കം നിരവധിയിനങ്ങൾ ഈ തോട്ടത്തിലുണ്ട്.  ശാസ്താംകോട്ട കൃഷിഭവൻെറ സഹായവും മേൽനോട്ടവും എല്ലാക്കാര്യത്തിലും ഇദ്ദേഹത്തോടൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.