തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.ഡി.എഫ് ഉപരോധസമരം നടക്കുമ്പോൾ മന്ത്രിമാരും ജീവനക്കാരും ഉൾപ്പെടെ ഒരാളെപ്പോലും അകത്തു പ്രവേശിപ്പിക്കില്ളെന്ന് എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ നടത്തിയ പ്രഖ്യാപനം ജലരേഖയായെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം. ഹസൻ. രാവിലെ സെക്രട്ടേറിയറ്റിൽ മന്ത്രിസഭായോഗം നടക്കുകയും ജീവനക്കാ൪ ഹാജരാവുകയും ചെയ്തതോടെ ഉപരോധം പരാജയപ്പെട്ടു - ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.