കായികാധ്യപാകന്‍ തോമസ് മാഷിന് ദ്രോണാചാര്യ

ന്യൂദൽഹി: രാജ്യത്തെ പരമോന്നത കായിക പരിശീലക ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം കെ.പി. തോമസ് മാഷിന്. മുൻ ഹോക്കി ക്യാപ്റ്റൻ അശോക്കുമാറിൻെറ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതിയാണ് തോമസ് മാഷുൾപ്പെടെ അഞ്ചു പേരെ ദ്രോണാചാര്യ പുരസ്കാരത്തിനായി ശിപാ൪ശ ചെയ്തത്. സമിതി നി൪ദേശിച്ച പട്ടികക്ക് കായികമന്ത്രി ജിതേന്ദ്ര സിങ് അന്തിമാംഗീകാരം നൽകും. അമ്പെയ്ത്തിൽ ഒട്ടേറെ ലോകതാരങ്ങളെ സംഭാവന ചെയ്ത പൂ൪ണിമ മഹാതോ, വനിതാ ഹോക്കി ടീം പരിശീലകൻ നന്ദ്രേ സായ്നി, വനിതാ ബോക്സിങ് ടീം കോച്ച് മഹാവീ൪ സിങ്, ഗുസ്തി കോച്ച് രാജാസിങ് എന്നിവരാണ് പുരസ്കാരത്തിന൪ഹരായ മറ്റുള്ളവ൪. ദേശീയ കായികദിനമായ ആഗസ്റ്റ് 29ന് പുരസ്കാരം സമ്മാനിക്കും.
ഒളിമ്പ്യൻ അഞ്ജു ബോബി ജോ൪ജ്, ഷൈനി വിൽസൺ, ജിൻസി ഫിലിപ്പ്, മോളി ചാക്കോ, ജോസഫ് ജി. എബ്രഹാം തുടങ്ങിയ ഒട്ടേറെ താരങ്ങളെ കണ്ടത്തെി നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരംകൂടിയാണ് തോമസ് മാഷിൻെറ അവാ൪ഡ് നേട്ടം. ഇതാദ്യമായാണ് ഒരു സ്കൂൾ കായികാധ്യാപകനെ രാജ്യത്തിൻെറ പരമോന്നത ബഹുമതിക്ക് തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ കോരുത്തോട് സി.കെ.എം.എച്ച്.എസിനെ 16 തവണ ചാമ്പ്യന്മാരാക്കിയ തോമസ് മാഷ് 2000ത്തിലാണ് സ്കൂൾ വിട്ടത്. ഇപ്പോൾ തൊടുപുഴ വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസിലെ കായികാധ്യാപകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.