മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം തുറന്നുവിട്ടു

കുമളി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിയായി ഉയ൪ന്നു. അണക്കെട്ടിലും പരിസരപ്രദേശങ്ങളിലും മഴ ശക്തമായി തുടരുന്നതിനാൽ രാത്രിയോടെ ജലനിരപ്പ് 134ന് മുകളിലത്തെുമെന്നാണ് കരുതുന്നത്.
 ജലനിരപ്പ് ഉയ൪ന്ന് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കേരളം ആവശ്യപ്പെട്ടതുപ്രകാരം മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും തിങ്കളാഴ്ച രാവിലെ വരെയും സെക്കൻഡിൽ 1767 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിയിരുന്നത്.
അണക്കെട്ടിലെ ജലവിതാനം കുറക്കാൻ കേരളം ആവശ്യപ്പെട്ടതനുസരിച്ച് വൈകുന്നേരത്തോടെ തമിഴ്നാട് എടുക്കുന്ന ജലത്തിൻെറ അളവ് സെക്കൻഡിൽ 1861 ഘനയടിയായി വ൪ധിച്ചു. 5422 ദശലക്ഷം ഘനയടി ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. മുല്ലപ്പെരിയാറിനൊപ്പം അതി൪ത്തി ജില്ലയായ തേനിയിലും ശക്തമായ മഴ തുടരുന്നതാണ് മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം എടുക്കുന്നതിന് തമിഴ്നാടിന് തടസ്സമാകുന്നത്. മുല്ലപ്പെരിയാ൪ ജലം ഒഴുകിയത്തെുന്ന തേനി ജില്ലയിലെ ഉത്തമപാളയത്ത് 52 മില്ലീമീറ്റ൪ മഴയാണ് പെയ്തത്.
മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ വൃഷ്ടി പ്രദേശമായ തേക്കടിയിൽ 52.4ഉം പെരിയാറിൽ 56 മില്ലീമീറ്റ൪ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. തമിഴ്നാട്ടിലും മഴ തുടരുന്ന സാഹചര്യത്തിൽ വൈഗ അണക്കെട്ടിലെ മുഴുവൻ ജലവും പൂ൪ണമായും തുറന്നുവിട്ടാൽ മാത്രമേ മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം എത്തിച്ച് ഇവിടെ സംഭരിക്കാനാകൂ. 71 അടി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടിൽ 52.30 അടി ജലമാണ് ഇപ്പോഴുള്ളത്.
ഇതിനിടെ, മുല്ലപ്പെരിയാ൪ ജലം ഉപയോഗിച്ച് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കാനുള്ള പൊതുമരാമത്ത് അധികൃതരുടെ നടപടിക്കെതിരെ തമിഴ്നാട് വൈദ്യുതി വകുപ്പ് രംഗത്തത്തെിയത് സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.