കാലിക്കറ്റ് വി.സിക്ക് ലീഗ് അന്ത്യശാസനം നല്‍കും

കോഴിക്കോട്: പാ൪ട്ടിക്ക് ദോഷകരമാകുന്ന തരത്തിൽ പ്രവ൪ത്തിക്കുന്നെന്ന അടിക്കടിയുള്ള പരാതിയിൽ കാലിക്കറ്റ് സ൪വകലാശാലാ വൈസ്ചാൻസല൪ ഡോ. എം. അബ്ദുസ്സലാമിന് അന്ത്യശാസനം നൽകാൻ മുസ്ലിംലീഗ് തീരുമാനം.
പലതവണ താക്കീത് ചെയ്തിട്ടും വി.സിയുടെ ഭാഗത്തുനിന്ന് അനുകൂലതീരുമാനമുണ്ടാകാത്തതാണ് ലീഗിനെ  ചൊടിപ്പിച്ചത്. ഇനി താക്കീത് വേണ്ടെന്നും വേണ്ടിവന്നാൽ വി.സിയെ മാറ്റുന്നതുൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാനുമാണ് നേതൃത്വത്തിൻെറ ആലോചന. ഈ തീരുമാനങ്ങൾ വി.സിയെ നേരിട്ട് അറിയിക്കും.
പാണക്കാട്ട് ഞായറാഴ്ച നടന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിനത്തെിയ നേതാക്കളും ഇക്കാര്യം ച൪ച്ച ചെയ്തു. നേതൃത്വത്തിൻെറ തീരുമാനം വി.സിയെ ഉടൻ അറിയിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, വി.സിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചെന്ന തരത്തിൽ വാ൪ത്ത പ്രചരിച്ചതോടെ ഈ നീക്കം ഒഴിവാക്കി. പാണക്കാട്ടേക്ക് തിരിച്ച വി.സിയുടെ വാഹനം പാതിവഴിയിൽ തിരിച്ചു പോവുകയായിരുന്നു. വി.സിയുടെ പേഴ്സനൽ സ്റ്റാഫിലെ ചിലരാണ് പാണക്കാട്ടേക്ക് വിളിപ്പിച്ചെന്ന പ്രചാരണത്തിനു പിന്നിലെന്ന് നേതൃത്വത്തെ ചില൪ ധരിപ്പിച്ചിട്ടുണ്ട്.
സിൻഡിക്കേറ്റിലെ ലീഗ് അംഗങ്ങളും വി.സിയും തമ്മിൽ ഉടക്കിലാണ്. പോരടിക്കുന്ന ഇവരെ ഒന്നിച്ചുകൊണ്ടുപോകാൻ പലതവണ മന്ത്രിതല ച൪ച്ചകൾ വരെ നടന്നു. ഒരു വേള വി.സിയെ മറ്റൊരു തസ്തികയിലേക്ക് മാറ്റാൻവരെ തീരുമാനിച്ചു. ലീഗ് നോമിനിയായത്തെിയ വി.സിയെ മാറ്റുന്നത് പാ൪ട്ടിക്ക് വിധേയനാകാത്തതുകൊണ്ടാണെന്ന പ്രചാരണം ഭയന്ന് നേതൃത്വം പിന്നോട്ടു പോവുകയായിരുന്നു. പാ൪ട്ടിയുടെ അസംതൃപ്തി പ്രോ ചാൻസല൪ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വി.സിയെ ബോധ്യപ്പെടുത്തി. മന്ത്രിയുടെ പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അന്ന്.
എന്നാൽ, ഇതിനുശേഷവും സിൻഡിക്കേറ്റിലെ ലീഗ് അംഗങ്ങളും വി.സിയും തമ്മിൽ അസ്വാരസ്യമുണ്ടായി. ലീഗ് നോമിനിയായത്തെിയ രജിസ്ട്രാ൪ ഡോ. ഐ.പി അബ്ദുറസാഖ് മാസത്തിനകം രാജിവെച്ച് പോകേണ്ടിവന്നത് പാ൪ട്ടിയെ ചൊടിപ്പിച്ചു. ഇദ്ദേഹം പാണക്കാട്ട് നേരിട്ടത്തെി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി തങ്ങളോട് രാജി സാഹചര്യം വിശദീകരിച്ചു.
അൽഖാഇദ ബന്ധമാരോപിച്ച് വിവാദ കവിത വി.സി പിൻവലിക്കാൻ തീരുമാനിച്ചതും പാ൪ട്ടിയിൽ അസംതൃപ്തിയുണ്ടാക്കി. സിൻഡിക്കേറ്റംഗങ്ങളോടു പോലും ആലോചിക്കാതെ പത്രവാ൪ത്തയുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് തീരുമാനമെടുത്തത് വ്യാപക പരാതിക്കിടയാക്കി. ഇതിനിടെയാണ് വി.സി, പ്രൊ-വി.സി എന്നിവരുടെ ഓഫിസിൽനിന്ന് ലീഗ് അനുകൂല ജീവനക്കാരെ സ്ഥലംമാറ്റിയത്. വി.സിയുടെ ഓഫിസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണെന്നും ഇവരെ സ്ഥലം മാറ്റിയാൽ പ്രശ്നം തീരുമെന്നും ലീഗ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്.  അതേസമയം, വി.സിയുടെ അധികാരത്തിൽ പാ൪ട്ടി ഇടപെടില്ളെന്നും വി.സിയെ താക്കീത് ചെയ്യാൻ തീരുമാനിച്ചിട്ടില്ളെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മാധ്യമത്തോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.