വീടിന്റെ ജനല്‍പാളി പൊളിച്ച് താഴേക്ക് വെച്ചിരിക്കുന്നു
അരൂര്‍: എഴുപുന്നയില്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമം നടത്തിയ അതിഥി തൊഴിലാളിയെ പ്രദേശവാസികള്‍ പിടികൂടി അരൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. മാനസിക വിഭ്രാന്തിയിലാണ് ഇയാള്‍ അതിക്രമം നടത്തിയെന്നതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. എഴുപുന്ന മൂന്നാംവാര്‍ഡ് രാജ് ഭവനില്‍ അനില്‍കുമാറിന്റെ വീടിന്റെ വാതില്‍ പൊളിക്കാൻ ശ്രമം നടത്തി.
അനില്‍ സ്ഥലത്തില്ലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അയല്‍ക്കാരെ ഫോണില്‍ വിവരം അറിയിച്ചു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. മുമ്പ് തൊട്ടുത്ത 13-ാം വാര്‍ഡ് ചക്കാല നികര്‍ത്ത് ബാലാമണിയമ്മയുടെ വീട്ടിലും ഇയാള്‍ അതിക്രമം നടത്തി. രണ്ട് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ജനല്‍പാളി പൊളിച്ച് അതേപടി താഴേക്ക് വെക്കുകയായിരുന്നു. ഇരുവീടുകളില്‍നിന്നും ഒന്നും നഷ്ടമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.