ടി.പി വധം: രഹസ്യാന്വേഷണ രേഖ കൃത്രിമമെന്ന് പ്രതിഭാഗം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ സി.പി.എം പദ്ധതിയിട്ടെന്ന  ഇൻറലിജൻസ് റിപ്പോ൪ട്ടുകൾ കൃത്രിമമാണെന്ന് പ്രതിഭാഗം.  അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷിൻെറ ക്രോസ് വിസ്താരത്തിലാണ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. എം. അശോകൻ ഇതു സംബന്ധിച്ച ചോദ്യമുന്നയിച്ചത്. കൃത്രിമമായി രേഖയുണ്ടാക്കാൻ നടപടി സ്വീകരിച്ച ശേഷമാണ് ഇൻറലിജൻസ് റിപ്പോ൪ട്ടിനുവേണ്ടി അപേക്ഷ നൽകിയതെന്ന വാദംഅദ്ദേഹം നിഷേധിച്ചു. ഭരണ ക൪ത്താക്കൾ, മേലുദ്യോഗസ്ഥ൪ എന്നിവരുടെ മേൽനോട്ടത്തിൽ കൃത്രിമ രേഖയുണ്ടാക്കിയെന്നും ഇൻറലിജൻസ് റിപ്പോ൪ട്ടിനെപ്പറ്റി അടിസ്ഥാന രേഖയില്ളെന്നും പ്രതിഭാഗം മാറാട് പ്രത്യേക അഡീ. സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ ആരോപിച്ചു. ഇൻറലിജൻസ് റിപ്പോ൪ട്ട് സംബന്ധിച്ച അടിസ്ഥാന രേഖകൾ കണ്ടിട്ടില്ളെന്ന് ഡിവൈ.എസ്.പി സമ്മതിച്ചു. വടകരക്കാരനായ തനിക്ക് കേസിൽ വ്യക്തിപരമായ താൽപര്യമുള്ളതിനാൽ തെളിവ് വളച്ചൊടിച്ച് കൃത്രിമ തെളിവുണ്ടാക്കിയെന്ന ആരോപണവും ഡിവൈ.എസ്.പി നിഷേധിച്ചു.
അഞ്ചാം പ്രതി മുഹമ്മദ് ഷാഫി മറ്റ് പ്രതികളോടൊപ്പം മദ്യപിക്കുന്നതായ ഫോട്ടോ കാമറാട്രിക്കും മോ൪ഫിങ്ങും ഉപയോഗിച്ച് തയാറാക്കിയതാണെന്നും യഥാ൪ഥ ഫോട്ടോയല്ളെന്നും പ്രതിഭാഗം ആരോപിച്ചു. അഞ്ചാം പ്രതി മദ്യപിക്കുന്ന സ്വഭാവമുള്ളയാളല്ല.
2012 ജൂൺ എട്ടിന് ‘മലയാള മനോരമ’, ‘ഫ്ളാഷ്’ എന്നീ പത്രങ്ങളിൽ ടി.കെ. രജീഷിൻെറതെന്ന അടിക്കുറിപ്പിൽ വന്ന ഫോട്ടോകൾ രജീഷിൻെറതെന്ന് പറയാനാവില്ളെന്ന് ഡിവൈ.എസ്.പി മൊഴി നൽകി.
പ്രതികളെ സാക്ഷികൾ തിരിച്ചറിയുന്നതിനു മുമ്പുതന്നെ തൻെറ കസ്റ്റഡിയിലുള്ളപ്പോൾ എടുത്ത ഫോട്ടോകളാണിവ എന്ന വാദവും ഡിവൈ.എസ്.പി നിഷേധിച്ചു. ഡിവൈ.എസ്.പി കരുതിക്കൂട്ടി ഫോട്ടോ തിരിച്ചറിയാതിരിക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു.
നാലാം പ്രതി ടി.കെ. രജീഷിനെ അറസ്റ്റ് ചെയ്തത് ഓഫിസിൽ വിളിച്ചുവരുത്തിയാണോ നേരിട്ട് ഹാജരായതാണോ എന്ന് രേഖകളിൽ കാണില്ല. അറസ്റ്റ് രേഖപ്പെടുത്തുംമുമ്പ് രജീഷ് ഒരാഴ്ച പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇത് സംബന്ധിച്ച് രജീഷിൻെറ മാതാവ് വടകര കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയും രജീഷ് 2012 ജൂൺ 14ന് വടകര കോടതിയിൽ നൽകിയ പരാതിയും 2012 ജൂൺ 23ന് കൊടുത്ത സത്യവാങ്മൂലവും പ്രതിഭാഗം ആവശ്യപ്രകാരം കോടതി രേഖകളായി അടയാളപ്പെടുത്തി. രജീഷിനെ കസ്റ്റഡിയിൽ വെച്ച് പ്രതികൾക്ക് കാണിച്ചുകൊടുത്തതിനുശേഷം സാക്ഷികളെക്കൊണ്ട് തിരിച്ചറിയുകയായിരുന്നുവെന്ന വാദവും ഡിവൈ.എസ്.പി നിഷേധിച്ചു. വടകര സ്റ്റേഷനിൽ ആദ്യം രജിസ്റ്റ൪ ചെയ്ത എഫ്.ഐ.ആറിൽ വെട്ടേറ്റ് പരിക്കേറ്റയാൾ കിടക്കുന്നതായാണ് കാണുന്നത്. ഇത് കോടതിയിൽ മറച്ചുവെച്ചതായും യഥാ൪ഥ കാര്യം പറയുമെന്നതിനാലാണ് പല സാക്ഷികളെയും വിസ്തരിക്കാത്തതെന്നും പ്രതിഭാഗം ആരോപിച്ചു. കസ്റ്റഡിയിലുള്ള പ്രതികളെ കണ്ട് തിരിച്ചറിഞ്ഞശേഷമാണ് നാലും അഞ്ചും പ്രതികളായ രജീഷിനും ഷാഫിക്കും എതിരെ പറയുന്ന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് ഡിവൈ.എസ്.പി സമ്മതിച്ചു.
 13ാം പ്രതി പി.കെ. കുഞ്ഞനന്തൻ ഒളിവിൽ താമസിച്ചതായി പറയുന്ന മൂന്ന് വീടുകളും പരിശോധിച്ചതിന് പൊലീസുകാരല്ലാതെ സ്വതന്ത്ര സാക്ഷികളില്ലാത്തത് സാക്ഷികൾ ഒപ്പുവെക്കാൻ തയാറാകാത്തതുകൊണ്ടാണെന്ന് അഡ്വ. ഗോപാലകൃഷ്ണകുറുപ്പിൻെറ ക്രോസ് വിസ്താരത്തിൽ സന്തോഷ് മൊഴിനൽകി. . ടി.പിയെ ആക്രമിക്കുന്ന സമയം സമീപത്തെ തെരുവ് വിളക്ക് പ്രവ൪ത്തിച്ചിരുന്നില്ളെന്ന് പഞ്ചായത്തിൻെറയും വൈദ്യുതി വകുപ്പിൻെറയും രേഖയുണ്ടെന്ന വാദം ഡിവൈ.എസ്.പി നിഷേധിച്ചു. രണ്ട് ദിവസമായി നടന്ന ഡിവൈ.എസ്.പി സന്തോഷിൻെറ ക്രോസ് വിസ്താരം തിങ്കളാഴ്ച തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.