റയല്‍ അതിസമ്പന്നം: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടും ബാഴ്സ മൂന്നും സ്ഥാനത്ത്

ലണ്ടൻ: ഒമ്പതു തവണ യൂറോപ്പിൻെറ ചാമ്പ്യനായ റയൽ മഡ്രിഡ് ലോകത്തെ അതിസമ്പന്ന ക്ളബുകളിൽ ഒന്നാമത്. കഴിഞ്ഞ ദിവസം ഫോ൪ബ്സ് പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ വ൪ഷത്തേതിൽനിന്ന് ഒരു പടി മുന്നോട്ടു കയറി സ്പാനിഷ് ക്ളബ് ഒന്നാമതെത്തിയത്. അഡിഡാസ്, എമിറേറ്റ്സ് എയ൪ലൈൻസ് എന്നിവയുമായുണ്ടാക്കിയ കരാറുകളുടെ ബലത്തിൽ 330 കോടി ഡോള൪ ആസ്തിയുള്ള റയലിനുതൊട്ടുപിറകിൽ പ്രീമിയ൪ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ യുനൈറ്റഡ് 317 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.
260 കോടി ഡോള൪ ആസ്തിയുള്ള സ്പാനിഷ് ലീഗ് ചാമ്പ്യൻ ക്ളബായ ബാഴ്സയാണ് മൂന്നാമത്. കഴിഞ്ഞ വ൪ഷം 188 കോടി ഡോള൪ ആസ്തിയുണ്ടായിരുന്ന റയൽ ഒറ്റ വ൪ഷത്തിനിടെ സാമ്പത്തിക രംഗത്ത് സ്വപ്നസമാനമായ കുതിപ്പാണ് പുതിയ കരാറുകളിലൂടെ കൈവരിച്ചത്. ലീഗിലെ ബദ്ധവൈരികളായ ബാഴ്സയാകട്ടെ, മുൻ വ൪ഷത്തേതിൽനിന്ന് അഞ്ചു സ്ഥാനം മെച്ചപ്പെടുത്തിയാണ് മൂന്നാമതെത്തിയത്.
പതിവുതെറ്റിച്ച് യൂറോപ്യൻ ഫുട്ബാൾ ക്ളബുകൾ ആദ്യ മൂന്നു സ്ഥാനങ്ങൾ റാഞ്ചിയപ്പോൾ പണക്കൊഴുപ്പിൻെറ മാമാങ്കമായ യു.എസ് ദേശീയ ഫുട്ബാൾ ലീഗിലെയും(എൻ.എഫ്.എൽ) മേജ൪ ലീഗ് ബേസ്ബാളിലെയും(എം.എൽ.ബി) പ്രമുഖ൪ തൊട്ടടുത്ത സ്ഥാനങ്ങളിലേക്ക് താഴ്ന്നു.
കഴിഞ്ഞ വ൪ഷം പട്ടികയിൽ മൂന്നാം സ്ഥാനക്കാരായിരുന്ന എം.എൽ.ബി ക്ളബ് ന്യൂയോ൪ക് യാങ്കീസ് 230 കോടി ഡോളറുമായി നാലാമതായി. എൻ.എഫ്.എലിലെ ഡളസ് കൗബോയ്സ് (ആസ്തി 210 കോടി ഡോള൪) അഞ്ചാമതും ന്യൂ ഇംഗ്ളണ്ട് പാട്രിയട്ട്സ് ആറാം സ്ഥാനത്തുമുണ്ട്.
എം.എൽ.ബിയിലെ ലോസ് ആഞ്ജലസ് ഡോഡ്ജേഴ്സ് (160 കോടി ഡോള൪), എൻ.എഫ്.എലിലെ ന്യൂയോ൪ക് ജയൻറ്സ്, പ്രീമിയ൪ ലീഗിലെ ആഴ്സനൽ (130 കോടി ഡോള൪) തുടങ്ങിയവയാണ് ആദ്യ 10ലുള്ള മറ്റു ടീമുകൾ.
ആദ്യ 50 ടീമുകളിലെ 30ഉം സ്വന്തമാക്കി യു.എസ് ദേശീയ ഫുട്ബാൾ ലീഗ് തന്നെയാണ് ലിസ്റ്റിലെ ഗ്ളാമ൪ നിര. ലീഗിൽനിന്ന് പട്ടികയിൽ ഇടം നേടിയ ശരാശരി ക്ളബിൻെറ ആസ്തി 124 കോടി ഡോള൪ വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.