ഫോട്ടോയില്‍ അവ്യക്തത: ഉദ്യോഗാര്‍ഥികളെ പി.എസ്.സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

കണ്ണൂ൪: ഹാൾടിക്കറ്റിലെ ഫോട്ടോയുടെ വിവരത്തിലെ അവ്യക്തത കാരണം ശനിയാഴ്ച നടന്ന അസി. ഗ്രേഡ് രണ്ട് പി.എസ്.സി പരീക്ഷയെഴുതാൻ പലയിടത്തും ഉദ്യോഗാ൪ഥികൾക്ക് കഴിഞ്ഞില്ല. മുണ്ടേരി ഹയ൪ സെക്കൻഡറിയിലെ രണ്ടുപേരെ പരീക്ഷയെഴുതാൻ അനുവദിക്കാതെ തിരിച്ചയച്ചു.
സംസ്ഥാനത്തിൻെറ പല ഭാഗങ്ങളിലും ഇങ്ങനെ തിരിച്ചയക്കേണ്ടിവന്നിട്ടുണ്ടെന്ന് പി.എസ്.സി അധികൃത൪ വ്യക്തമാക്കി. വൺ ടൈം രജിസ്ട്രേഷൻ നടപ്പാകും മുമ്പ് ഇതേ ഫോട്ടോയും വിവരങ്ങളും പതിഞ്ഞ ഹാൾടിക്കറ്റ് ഉപയോഗിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വരെ കടന്നുകൂടിയവരെയാണ് ഇപ്പോൾ തിരിച്ചയച്ചത്. വൺടൈം രജിസ്ട്രേഷനിൽ സ്ഥിരം ഫോ൪മാറ്റ് നിലനിൽക്കുന്നുണ്ട്. എന്നാൽ, ഓൺ ലൈൻ അപേക്ഷ ആരംഭിച്ച കാലത്ത് ഉദ്യോഗാ൪ഥികൾ ഓൺലൈനിലെ ഫോട്ടോയാണ് സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇതേ ഫോട്ടോ ഉപയോഗിച്ച് പരീക്ഷകൾ പലതും എഴുതിയിട്ടുണ്ട്. ഇങ്ങനെ ഉപയോഗിച്ച ഫോട്ടോയാണ് ഇപ്പോൾ അവ്യക്തമെന്ന് പറഞ്ഞ് തിരിച്ചയക്കുന്നത്.
അവ്യക്തമായ ഫോട്ടോ മാറ്റുന്നതിന് പി.എസ്.സി അവസരവും നൽകിയില്ലെന്ന് ഉദ്യോഗാ൪ഥികൾ പരാതി പറയുന്നു. കെ.എസ്.ആ൪.ടി.സി, കേരള ലൈവ് സ്റ്റോക് വികസന ബോ൪ഡ്, സിഡ്കോ എന്നീ സ്ഥാപനങ്ങളിലെ അസി. ഗ്രേഡ് രണ്ട് തസ്തികയിലേക്കാണ് ശനിയാഴ്ച പരീക്ഷ നടന്നത്. ഹാൾടിക്കറ്റിൻെറ വ്യവസ്ഥകൾ വിശദീകരിക്കുന്ന ഭാഗത്ത് ഏറ്റവും ഒടുവിലായി ചേ൪ത്തിരിക്കുന്ന ‘ഫോട്ടോക്ക് ചുവടെ നൽകിയിരിക്കുന്ന പേരും തീയതിയും വ്യക്തമല്ലെങ്കിൽ പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ലെ’ന്ന പരാമ൪ശമാണ് പി.എസ്.സി അധികൃത൪ ഉദ്യോഗാ൪ഥികളെ തിരിച്ചയക്കാൻ ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.