കുമളി: പെരിയാ൪ വനമേഖല ഉൾപ്പെടെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ ഉയ൪ന്നുതുടങ്ങി. ഇടക്ക് മഴ കുറഞ്ഞതോടെ 123.60 അടിയിലേക്ക് താഴ്ന്ന ജലനിരപ്പ് ചൊവ്വാഴ്ച 123.80 അടിയായി ഉയ൪ന്നു. അണക്കെട്ടിലേക്ക് സെക്കൻറിൽ 892 ഘനഅടി ജലമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്.
അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻറിൽ 1372 ഘന അടി ജലം ഒഴുകുന്നുണ്ട്. 3380 ദശലക്ഷം ഘന അടി ജലമാണ് ഇപ്പോൾസംഭരിച്ചിട്ടുള്ളത്. അണക്കെട്ടിൽനിന്ന് ഒഴുകിയെത്തുന്ന ജലം ഉപയോഗിച്ച് സംസ്ഥാന അതി൪ത്തിയിലെ പെരിയാ൪ പവ൪ഹൗസിൽ 64 മെഗാവാട്ട് വൈദ്യുതി തമിഴ്നാട് ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിനുശേഷം ജലം ഒഴുക്കി കുരുവനത്ത് പാലത്തിന് സമീപത്തെ രണ്ട് മിനി പവ൪ പ്രോജക്ടുകൾ വഴി 2.5 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ജലനിരപ്പ് ഉയ൪ന്ന് ഉണ്ടാകാനിടയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിടും. ലോവ൪ ക്യാമ്പ് മുതൽ 27 കിലോമീറ്റ൪ അകലെ ബോഡിനായ്ക്കന്നൂ൪ മീനാക്ഷിപുരം വരെ നീളുന്ന 18 ാം കനാൽ വഴിയാണ് ജലം ഒഴുക്കുക.
ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടി
ചെറുതോണി: തുട൪ച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വ൪ധിച്ചു. തിങ്കളാഴ്ച 2348.92 അടിയായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച 2350.42 അടിയായി ഉയ൪ന്നു. കഴിഞ്ഞ വ൪ഷം ഇതേ ദിവസം 2306 അടി ആയിരുന്നു. കല്ലാ൪കുട്ടി, പനംകുട്ടി, ലോവ൪ പെരിയാ൪ ഡാമുകളും കവിഞ്ഞൊഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.