തെൽ അവീവ്: അണ്ട൪ 21യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൻെറ കലാശക്കളി ഇന്ന്. വൻകരയിലെ പ്രബല ശക്തികളായ സ്പെയിനും ഇറ്റലിയും തമ്മിലാണ് ഫൈനൽ. സെമിയിൽ ഇറ്റലി 10ത്തിന് നെത൪ലൻഡ്സിൻെറ മഞ്ഞപ്പടയെ മറികടന്നപ്പോൾ നോ൪വെയെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക്ക് തക൪ത്താണ് സ്പാനിഷ് ടീമിൻെറ ഫൈനൽ പ്രവേശം.
സ്പാനിഷ് ലീഗിലെ വമ്പൻ ക്ളബുകളിൽ കരുത്ത് തെളിയിച്ച താരങ്ങളെ അണിനിരത്തുന്ന സ്പെയിൻ കിരീടം നിലനി൪ത്താൻ സാധ്യത ഏറെയാണ്. ബാഴ്സലോണയുടെ ക്രിസ്റ്റ്യൻ ടെയ്യോ, തിയാഗോ ആൽകാൻററ, മലാഗയുടെ മിന്നും താരം ഇസ്കോ, റയൽ മഡ്രിഡ് സ്ട്രൈക്ക൪ ആൽവാരോ മൊറാറ്റ, ബാഴ്സാ ഡിഫൻഡ൪മാരായ ക്രിസ്റ്റ്യൻ മൊണ്ടോയ, മാ൪ക് ബാ൪ത്ര, വലൻസിയൻ താരം സെ൪ജിയോ കനാലെസ്, മാഞ്ചസ്റ്റ൪ യുനൈറ്റഡിൻെറ ഒന്നാം നമ്പ൪ ഗോളി ഡേവിഡ് ഡി ഗീ, എന്നിവ൪ അണിനിരക്കുന്ന സ്പെയിൻ കടലാസിൽ എതിരാളികളേക്കാൾ ഏറെ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.