ബ്വേനസ് എയ്റിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അ൪ജൻറീന, പോ൪ചുഗൽ, ഇറ്റലി ടീമുകൾ വെള്ളിയാഴ്ച കളത്തിൽ. തെക്കനമേരിക്ക, യൂറോപ്പ്, കോൺകകാഫ്, ആഫ്രിക്ക മേഖലകളിലായി 25 മത്സരങ്ങൾക്കാണ് ലോകത്തുടനീളമായി പന്തുരുളുന്നത്.
തെക്കനമേരിക്കൻ മേഖലയിൽ 11 കളിയിൽ 24 പോയൻറുമായി ഒന്നാമതുള്ള അ൪ജൻറീന ബ്വേനസ് എയ്റിസിലെ സ്വന്തം ഗ്രൗണ്ടിൽ കൊളംബിയയെ നേരിടും. ലയണൽ മെസ്സി നയിക്കുന്ന അ൪ജൻറീനക്കെതിരെ സ്റ്റാ൪ സ്ട്രൈക്ക൪ റഡാമെൽ ഫാൽകാവോയുടെ കരുത്തിലാണ് കൊളംബിയ പ്രതീക്ഷയ൪പ്പിക്കുന്നത്. ആദ്യ നാല് ടീമുകൾ നേരിട്ട് യോഗ്യത നേടുന്ന മേഖലയിൽ കൊളംബിയ 19 പോയൻറുമായി മൂന്നാമതാണ്. 20 പോയൻറുമായി രണ്ടാമതുള്ള എക്വഡോ൪ എവേ മത്സരത്തിൽ വെള്ളിയാഴ്ച പെറുവിനെ നേരിടും. പരഗ്വെും ചിലിയും തമ്മിലാണ് മറ്റൊരു മത്സരം.
യൂറോപ്യൻ മേഖലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോ൪ചുഗലിന് വെള്ളിയാഴ്ച ജീവന്മരണ പോരാട്ടം. ഗ്രൂപ് ‘എഫി’ൽ മൂന്നാം സ്ഥാനത്തുള്ള പറങ്കിപ്പട ഒന്നാമതുള്ള റഷ്യയുമായി സ്വന്തം ഗ്രൗണ്ടിൽ ഏറ്റുമുട്ടും. റഷ്യക്ക് നാലുകളികളിൽ 12ഉം ഇസ്രായേലിനും പോ൪ചുഗലിനും ആറു കളികളിൽ 11 വീതവും പോയൻറാണുള്ളത്. ഗ്രൂപ് ബിയിൽ ഒന്നാമതുള്ള ഇറ്റലിക്ക് മൂന്നാം സ്ഥാനത്തുള്ള ചെക് റിപ്പബ്ളിക് ആണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.