ടാങ്കര്‍ ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു

കാസ൪കോട്: തെക്കിൽ കാനത്തുംകുണ്ടിൽ ടാങ്ക൪ ലോറി നിയന്ത്രണംവിട്ട് 50 അടി താഴ്ചയിൽ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറി ഡ്രൈവറും ക്ളീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂരിൽനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എ 01-എ.ബി 5820 നമ്പ൪ ടാങ്ക൪ ലോറിയാണ് അപകടത്തിൽപെട്ടത്. ടാങ്കറിൽ ഗ്യാസ് ഇല്ലാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
പഴയ ചെക്പോസ്റ്റിനടുത്ത പരേതനായ ടി.പി. ഉമ൪കുഞ്ഞിയുടെ വീട്ടുമുറ്റത്തേക്കാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. ലോറിയുടെ കാബിൻ പൂ൪ണമായും തക൪ന്നു. അപകടം ഉണ്ടായതിന് തൊട്ടുപിന്നാലെ ഈ സ്ഥലത്തുതന്നെ ഒരു സ്വിഫ്റ്റ് കാറും അപകടത്തിൽപെട്ടു. റോഡിൽനിന്ന് തെന്നിയ കാ൪ റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ലോറി കണ്ണൂരിൽ ഗ്യാസ് ഇറക്കി തിരിച്ചുവരുകയായിരുന്നു. റോഡിൽ ഇൻറ൪ലോക്ക് പാകിയതും മത്സ്യ ലോറികളിൽനിന്ന് വെള്ളം വീണ് വഴുക്കൽ അനുഭവപ്പെടുന്നതുമാണ് ഇവിടെ അപകടങ്ങൾ പതിവായതിന് പിന്നിലെന്ന് നാട്ടുകാ൪ ആരോപിച്ചു. കഴിഞ്ഞദിവസം നാട്ടുകാ൪ നിരവധി മീൻ ലോറികൾ തടഞ്ഞുവെച്ച് വിദ്യാനഗ൪ പൊലീസിനും ഹൈവേ പൊലീസിനും കൈമാറുകയും പൊലീസ് പിഴ ചുമത്തി ലോറികൾ വിട്ടയക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.