കോഴിക്കോട്: എളമരം കരീം എം.എൽ.എക്കെതിരായ തെരഞ്ഞെടുപ്പുചട്ട ലംഘന കേസുകൾ കോടതി തള്ളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാ൪ഥിയായിരുന്ന കരീം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഫറോക്ക് പൊലീസ് എടുത്ത 16 കേസുകളാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (അഞ്ച്) കെ. രാജേഷ് തള്ളിയത്.
പോസ്റ്റ൪ ഒട്ടിച്ചതും മറ്റും ചൂണ്ടിക്കാട്ടി ബേപ്പൂ൪ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻെറ നി൪ദേശപ്രകാരമായിരുന്നു കേസെടുത്തത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ പ്രതി കുറ്റക്കാരനല്ളെന്ന് കണ്ട് വെറുതെ വിടുന്നതായി മജിസ്ട്രേറ്റ് വിധിയിൽ പറഞ്ഞു. എളമരം കരീമിനുവേണ്ടി അഭിഭാഷകരായ എം.കെ. ദിനേശൻ, എൻ. ഷംസുദ്ദീൻ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ട൪ ജെഫ്രി ജോസഫും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.