ഒഴിവാക്കിയ ചിത്രത്തിനും പുരസ്കാരം നല്‍കിയത് വിവാദമായി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാ൪ഡിൽനിന്നൊഴിവാക്കിയ ചിത്രത്തിന് അവാ൪ഡ് വിതരണം ചെയ്തത് വിവാദമാകുന്നു. കുട്ടികളുടെ ചിത്രത്തിൻെറ വിഭാഗത്തിൽ ജോഷി മാത്യു സംവിധാനം ചെയ്ത ‘ബ്ളാക്ക് ഫോറസ്റ്റാ’ണ്  അവാ൪ഡ് നേടിയത്. ജോഷി മാത്യു ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമായതിനാൽ ഈ അവാ൪ഡ് റദ്ദാക്കിയിരുന്നു. ഈ വിഭാഗത്തിൽ മറ്റൊരു ചിത്രത്തിനും അവാ൪ഡ് നൽകിയിരുന്നുമില്ല. ജോഷിമാത്യു തൻെറ ചിത്രം അവാ൪ഡിന് അയച്ചതോടെ മറ്റൊരു ചിത്രത്തിൻെറ സാധ്യത ഇല്ലാതാക്കുകയായിരുന്നുവെന്ന് അന്നേ വിമ൪ശമുയ൪ന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാ൪ഡ് വിതരണ ചടങ്ങിൽ ഈ ചിത്രത്തിനും പുരസ്കാരം നൽകി. ജോഷിമാത്യുവും നി൪മാതാവ് ബേബിമാത്യു സോമതീരവും ചേ൪ന്നാണ് അവാ൪ഡ് ഏറ്റുവാങ്ങിയത്.  അവാ൪ഡ് വിതണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം നി൪ഭാഗ്യകരമാണെന്ന്   മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്ളാക്ക് ഫോറസ്റ്റ് എന്ന ചിത്രത്തിന് ശിൽപമോ അവാ൪ഡ് തുകയായ മൂന്നുലക്ഷം രൂപയോ വിതരണം ചെയ്തിട്ടില്ല. മികച്ച കുട്ടികളുടെ ചിത്രമാണെന്ന ജൂറിയുടെ പരാമ൪ശമുള്ള സ൪ട്ടിഫിക്കറ്റ് മാത്രമേ നൽകിയിട്ടുള്ളൂ. അവാ൪ഡ് നി൪ണയ നിയമാവലിയുടെ ആറാം വകുപ്പിൻെറ 13ാം അനുച്ഛേദ പ്രകാരം ചലച്ചിത്ര അക്കാദമി ഗവേണിങ് ബോഡി അംഗങ്ങളെ വ്യക്തിഗത അവാ൪ഡിന് പരിഗണിക്കാൻ കഴിയില്ളെന്ന ജൂറിയുടെ നിലപാടിന് വിരുദ്ധമായി ചെയ്തിട്ടില്ല. ഇത് ഏറ്റവും നല്ല പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാ൪ഡ് നേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ‘ബ്ളാക്ക് ഫോറസ്റ്റിന്’ സ൪ട്ടിഫിക്കറ്റ് നൽകാമെന്ന് 23 അംഗ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ ശിപാ൪ശ ചെയ്തിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.