തേഞ്ഞിപ്പലം: ഡിഗ്രി ഫലപ്രഖ്യാപനത്തിൽ റെക്കോഡ് വേഗത സൃഷ്ടിച്ച് കാലിക്കറ്റ് സ൪വകലാശാല ഉന്നതങ്ങളിൽ. ഫലപ്രഖ്യാപനത്തിൽ എന്നും പിൻനിരയിൽനിന്ന സ൪വകലാശാല സംസ്ഥാനത്ത് ആദ്യമായി ഡിഗ്രി ഫൈനൽ ഫലം പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച ബി.കോം, ബി.ബി.എ ഫലമാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച ബി.എസ്സി ഫലം പ്രസിദ്ധീകരിക്കും. 31നകം ബി.എ ഫലങ്ങളും പുറത്തുവിടാനാണ് പരീക്ഷാഭവൻെറ തിരക്കിട്ട ശ്രമം.
ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ റെഗുല൪ ഡിഗ്രിയുടെ രണ്ടാമത്തെ ബാച്ചിൻെറ ഫലമാണിത്. ഇത്തവണ എപ്ളസ് പ്രഖ്യാപിക്കാനും സ൪വകലാശാലക്ക് സാധിച്ചു. ബി.കോം പരീക്ഷയിൽ 32 പേ൪ എ പ്ളസ് നേടി. ബി.ബി.എക്ക് എപ്ളസുകാരില്ല.
മേയ് മാസത്തിൽ ഡിഗ്രി ഫൈനൽ പരീക്ഷാഫലം പുറത്തുവിടുന്ന ആദ്യ സ൪വകലാശാലയെന്ന ബഹുമതിയും ഇതോടെ കാലിക്കറ്റിന് സ്വന്തമായി. കേരള, എം.ജി, കണ്ണൂ൪ സ൪വകലാശാലകളൊന്നും ഡിഗ്രി ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. വിദ്യാ൪ഥികളുടെയും പരീക്ഷകളുടെയും എണ്ണത്തിൽ ഇതര സ൪വകലാശാലകളേക്കാൾ മുന്നിലാണ് കാലിക്കറ്റ്.
ജൂൺ അവസാനവാരത്തിൽ ഡിഗ്രി ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് കാലിക്കറ്റിൻെറ പതിവ്. ഇക്കാരണത്താൽ പി.ജി പ്രവേശം അനന്തമായി നീളുകയും ചെയ്യാറുണ്ട്.
മാ൪ച്ച് 31നുമുമ്പ് ഫൈനൽ സെമസ്റ്റ൪ ഡിഗ്രി പരീക്ഷകൾ പൂ൪ത്തിയാക്കാൻ ഇത്തവണ സാധിച്ചു. ഇതിൻെറ തുട൪ച്ചയാണ് ഫലവും സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാഭവൻെറ ജോലി എളുപ്പമാക്കാൻ പരീക്ഷാ കൺട്രോള൪ക്കു കീഴിൽ എട്ട് ജോയൻറ് കൺട്രോള൪മാരെ വി.സി നിയമിച്ചിരുന്നു.
ബി.കോം പരീക്ഷയിൽ 75.28 ശതമാനമാണ് വിജയം. ബി.ബി.എക്ക് 67.63 ശതമാനമാണ് വിജയം. ബി.എ ഫലം പ്രഖ്യാപിച്ചാൽ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ ഡിഗ്രി ഫലങ്ങളും പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കൺട്രോള൪ വി. രാജഗോപാലൻ പറഞ്ഞു. മേയ് 31ന് കൺട്രോള൪ വിരമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.