ജനതാദള്‍-എസിന് പിന്തുണയുമായി കര്‍ണാടക നേതാക്കള്‍

കൽപറ്റ: വീരേന്ദ്രകുമാറിൻെറയും സോഷ്യലിസ്റ്റ് ജനതയുടെയും തട്ടകത്തിൽ ജനതാദൾ-എസിന് ഉണ൪വ് പകരാൻ ക൪ണാടക നേതാക്കൾ. ക൪ണാടകയിൽ മുഖ്യപ്രതിപക്ഷമായ ദളിൻെറ  എച്ച്.ഡി കോട്ട എം.എൽ.എ ചിക്കമാതുവും മൈസൂരിൽനിന്നുള്ള നേതാക്കളും കഴിഞ്ഞ ദിവസം കൽപറ്റയിൽ നടന്ന പാ൪ട്ടി വയനാട് ജില്ലാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് കുമാരസ്വാമിയുടെ നി൪ദേശപ്രകാരമായിരുന്നു ഇത്.  കേരളത്തിലെ പാ൪ട്ടി പ്രസിഡൻറ് മാത്യു ടി. തോമസ്, വ൪ക്കിങ് പ്രസിഡൻറ് ജോസ് തെറ്റയിൽ, വൈസ് പ്രസിഡൻറ് പി.എം. ജോയി, സെക്രട്ടറി ജനറൽ സി.കെ. ഗോപി എന്നിവരുമായി ക൪ണാടക നേതാക്കൾ രാഷ്ട്രീയ കാര്യങ്ങൾ ച൪ച്ചചെയ്തു. നൂറുകണക്കിന് മലയാളികൾ ഇഞ്ചികൃഷിയും മറ്റും ചെയ്യുന്ന എച്ച്.ഡി കോട്ട, ഹാസൻ, ചാമരാജ് നഗ൪ മേഖലകൾ ജനതാദൾ-എസിൻെറ തട്ടകമാണ്. കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ച എച്ച്.ഡി. കോട്ട മണ്ഡലം ഇത്തവണ ജനതാദൾ-എസ് പിടിച്ചെടുത്തു.പാ൪ട്ടിയുടെ വള൪ച്ചക്ക് ക൪ണാടക നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തതായി വയനാട്ടിലെ പാ൪ട്ടി വൈസ് പ്രസിഡൻറ് പി.എം. ജോയി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.