ചങ്ങനാശേരി: എം.സി റോഡിൽ പട്ടാപ്പകൽ 12 വയസ്സുകാരിയെ അപമാനിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കനെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും നാട്ടുകാരും ചേ൪ന്ന് പിടികൂടി. ശനിയാഴ്ച ഉച്ചക്ക് 1.30ന് എം.സി റോഡിൽ തുരുത്തി സെൻറ് മേരീസ് പള്ളിക്ക് സമീപമായിരുന്നു സംഭവം.
ചെങ്ങന്നൂ൪ മുളക്കുഴി കണ്ണാശേരിപ്പറമ്പിൽ ശശിയെയാണ്(54) ആഭ്യന്തരമന്ത്രിയും ഗൺമാനും നാട്ടുകാരും ചേ൪ന്ന് കീഴ്പ്പെടുത്തിയത്. പെൺകുട്ടിയും മറ്റ് രണ്ട് സുഹൃ ത്തുക്കളും റോഡിൽ കൂടി വീട്ടിലേക്ക് നടന്നുപോകുമ്പോൾ റോഡരികിൽ നിൽക്കുകയായിരുന്ന ശശി പെൺകുട്ടിയെ ബലമായി എടുത്തുയ൪ത്തി. ഇതുകണ്ട് കൂട്ടുകാരികൾ ബഹളം വെച്ചു. ഈ സമയം ഇതുവഴിപോകുകയായിരുന്ന മന്ത്രി കാ൪ നി൪ത്തി പ്രതിയെ പിടികൂടി ചങ്ങനാശേരി പൊലീസിൽ ഏൽപ്പിക്കു കയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.