തിരുവനന്തപുരം: കണ്ണൂ൪ നാറാത്ത് ആയുധപരിശീലനം കണ്ടെത്തിയ സംഭവത്തെക്കുറിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കണമെന്ന് സംസ്ഥാന സ൪ക്കാ൪ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ശിപാ൪ശ സംസ്ഥാന സ൪ക്കാ൪ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അറസ്റ്റിലായവ൪ക്ക് തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമാക്കി ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം എൻ.ഐ.എക്ക് കൈമാറാൻ തീരുമാനിച്ചത്.
തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ അന്വേഷണം സംബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പ് ഡി.ജി.പി സ൪ക്കുല൪ പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തിൽ തീവ്രവാദ ബന്ധം വ്യക്തമായതിൻെറ അടിസ്ഥാനത്തിൽ കണ്ണൂ൪ എസ്.പി രാഹുൽ ആ൪. നായ൪ ദിവസങ്ങൾക്ക് മുമ്പ് ഡി.ജി.പിക്ക് റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നു. ബംഗളൂരു സ്ഫോടനത്തിൽ നാറാത്തെ ആയുധപരിശീലനവുമായി ബന്ധപ്പെട്ട ചില൪ക്ക് പങ്കുണ്ടെന്ന സംശയവും നിലവിലുണ്ട്.
ഏപ്രിൽ 23നാണ് നാറാത്ത് പാമ്പുരുത്തി റോഡിന് സമീപം ചാരിറ്റബിൾ ട്രസ്റ്റിൻെറ ഓഫിസ് കെട്ടിടത്തിൽ നിന്ന് ബോംബുകളും വടിവാളും കണ്ടെടുത്തത്. ഇവിടെ നിന്ന് 21 പോപുല൪ ഫ്രണ്ട് പ്രവ൪ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.