ഫെനര്‍ബാഷെക്ക് ഒരു ഗോള്‍ ജയം

ഇസ്തംബൂൾ: ചാമ്പ്യൻസ് ട്രോഫിക്കുശേഷം യൂറോപ്പിൻെറ രണ്ടാം പോരാട്ടമായ യൂറോപ ലീഗിൽ പുത്തൻ താരോദയം കുറിച്ച് തു൪ക്കി ക്ളബായ ഫെന൪ബാഷെ ഫൈനലിലേക്ക് ഒരു ചുവടുകുറിച്ചു. ആദ്യ പാദസെമി പോരാട്ടത്തിൽ സ്വന്തം മൈതാനത്തു നടന്ന ആവേശ പോരാട്ടത്തിൽ എഗിമെൻ കു൪ക്മസ് നേടിയ ഗോളിനാണ് പോ൪ചുഗീസ് ക്ളബായ ബെൻഫിക്കയെ 10ത്തിന് മറികടന്നത്. രണ്ടാം പാദ മത്സരത്തിൽ സമനില നേടാനായാൽ ചരിത്രത്തിലാദ്യമായി ഫെന൪ബാഷെ കലാശ പോരാട്ടത്തിന൪ഹത നേടും.
വിലക്കിനെ തുട൪ന്ന് പുറത്തിരിക്കേണ്ടിവന്ന മുൻനിര താരങ്ങളായ എൻസോ പെരസ്, ആന്ദ്രേ അൽമെയ്ഡ എന്നിവരെ കൂടാതെ ഇറങ്ങിയ ബെൻഫിക്കയുടേതായിരുന്നു ആദ്യ ആക്രമണം. ഓസ്കാ൪ കൊ൪ഡോസൊ നൽകിയ പാസ് സ്വീകരിച്ച പാബ്ളോ അയ്മ൪ പന്ത് മനോഹരമായി പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ക്രമേണ കളിയുടെ നിയന്ത്രണം പിടിച്ചെടുത്ത ആതിഥേയ ടീമിനു വേണ്ടി 18ാം മിനിറ്റിൽ മൂസ സൗയുടെ തക൪പ്പൻ ഹെഡ൪ ബെൻഫിക്ക ഗോളിയെ മറികടന്ന് പോസ്റ്റിലേക്കു കുതിച്ചെങ്കിലും ക്രോസ്ബാറിൽ തട്ടിമടങ്ങി. ഇതിനിടെ പെനാൽറ്റി ബോക്സിൽ ബെൻഫിക്കയുടെ ഓല ജോൺ എതി൪നിരയിലെ ഗോഖൻ ഗോനുലിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ബ്രസീലിയൻ താരം ക്രിസ്റ്റ്യൻ പാഴാക്കി. രണ്ടാം പകുതി തുടങ്ങിയ ഉടൻ മുൻ ലിവ൪പൂൾ താരം ഡി൪ക് കുയിറ്റ് 12 വാര അകലെനിന്ന് പായിച്ച ഷോട്ടും പുറത്തേക്കു പോയതോടെ ഇസ്തംബൂൾ  ഫെന൪ബാഷെയുടെ കണ്ണീരാകുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ആവേശമായി ഗോളെത്തിയത്. 72ാം മിനിറ്റിൽ അനുകൂലമായി ലഭിച്ച കോ൪ണറിൽ ഉയ൪ന്നുചാടിയ കു൪ക്മസിൻെറ ഹെഡ൪ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിൻെറ മൂലയിൽ പതിക്കുകയായിരുന്നു. തുട൪ന്നുള്ള 18 മിനിറ്റും ഉണ൪ന്നു കളിച്ച ബെൻഫിക്ക ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ചെൽസിബേസൽ, ബെൻഫിക്ക ഫെന൪ബാഷെ മത്സരങ്ങളുടെ രണ്ടാം പാദം മേയ് രണ്ടിന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.